രണ്ടാമത് അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് നടൻ നരേൻ

പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനിടെ രണ്ടാമത് അച്ഛനാകാൻ പോവുകയാണെന്ന സന്തോഷം പങ്കുവച്ച് നടൻ നരേൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെ ഈ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു. താരത്തിന്റെ പോസ്റ്റ് ഇങ്ങനെ...
''പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഈ സ്പെഷ്യൽ ദിവസം കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. എന്നായിരുന്നു നരേൻ കുറിച്ചത്.
2007ൽ ആയിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. പതിനഞ്ചു വയസുള്ള തന്‌മയ മകളാണ്. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധേയനായ നരേൻ തെന്നിന്ത്യൻ സിനിമയിലും സജീവമാണ്.കമൽ ഹാസൻ, ലോകേഷ് കനകരാജ് ചിത്രം വിക്രം ആണ് നരേന്റേതായി അവസാനം റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha