തട്ടിക്കൊണ്ട് പോകലും ബ്ലഡ് എടുക്കലും എല്ലാം പറ്റിപ്പ്; കിഡ്‌നാപ്പ് കഴിഞ്ഞ് സൂര്യയും റാണിയും വീട്ടിൽ തിരിച്ചെത്തി; ഏതായാലും റാണിയമ്മ സൂര്യ കോംബോ പൊളിച്ചു...; ഋഷിയ്ക്ക് പോലീസ് പണി കൊടുക്കണമെന്ന് ആരാധകർ; കൂടെവിടെ അടിപൊളി ട്വിസ്റ്റ്!

മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന പരമ്പര കൂടെവിടെ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് പ്രേക്ഷകർക്ക് ഓണത്തിന് മുന്നോടിയായി സമ്മാനിച്ചത്. ഋഷിയും സൂര്യയും തമ്മിലുള്ള കഥ പറഞ്ഞിരുന്ന സീരിയൽ ഇപ്പോൾ റാണിയും സൂര്യയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെയും ജന്മ രഹസ്യങ്ങളുടെയും കഥകൂടിയാണ് പറയുന്നത്. അതിനു റൈറ്റർ തിരഞ്ഞെടുത്ത വഴി കൊള്ളാം... സൂര്യ റാണിയമ്മ കോംബോയും ആരാധകർ ഏറ്റെടുക്കും എന്ന് ഇന്നലത്തെ എപ്പിസോഡുകളോടെ മനസിലായി..
സൂര്യയുടെ സ്വന്തം അമ്മയാണ് റാണി എന്നത് അടുത്തിടെയാണ് ഋഷിയും ആദി സാറും അറിഞ്ഞത് . അതോടെ ഋഷി റാണിയെയും സൂര്യയെയും തമ്മിൽ ഒരുമിപ്പിക്കാൻ ഒരു വഴി കണ്ടത്താൻ ശ്രമിക്കുകയാണ്. അതിനായിരിക്കാം ഋഷി, സൂര്യയെയും റാണിയെയും ഒന്നിച്ചു ഒരു ട്രാപ്പിൽ പെടുത്തിയത്.
എന്നാൽ, റാണിയുടെ ബ്ലഡ് വരെ അവർ എടുത്ത സ്ഥിതിയ്ക്ക് എന്താണ് ഇനി നടക്കുക എന്നത് കണ്ടറിയാം… കാണാം വീഡിയോയിലൂടെ..!
https://www.facebook.com/Malayalivartha