രണ്ട് ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ബഷീർ ബാഷിയുടെ 'ആ യാത്ര' : യാത്രയിൽ ഭാര്യമാരെയും കുട്ടികളെയും ഒഴിവാക്കിയതിന് പിന്നിൽ....

സോഷ്യൽ മീഡിയയിലെ താരങ്ങളായ ബഷീർ ബാഷിക്കും കുടുംബത്തിനും പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ബിഗ് ബോസിലൂടെ മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയവരാണ് ബഷീർ ബാഷിയും, രണ്ട് ഭാര്യമാരും. മൂവരും ജീവിതത്തിലെ ഓരോ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബഷീർ ബാഷി വിനോദയാത്രക്ക് പോയതായാണ് കുടുംബത്തിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ. രണ്ട് ഭാര്യമാരും കുട്ടികളുമില്ലാതെയാണ് ബാഷിയുടെ ഇത്തവണത്തെ യാത്ര. പുതിയ വണ്ടി കിട്ടിയിട്ട് കൂട്ടുകാരുടെ കൂടെ ഗോവ ട്രിപ്പ് ഉണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. അങ്ങനെ ആ യാത്രയിലാണ് ഇപ്പോൾ താരം.
ബഷീർ തന്റെ യൂട്യൂബ് ചാനലിലൂടെ ഈ പുതിയ വ്ലോഗ് ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. രണ്ടു ഭാര്യമാരെയും കെട്ടിപ്പിടിച്ച് ബാഷി യാത്ര പറഞ്ഞു. ഇളയമകൻ സൈഗു അൽപ്പം സങ്കടത്തിലായിരുന്നു. എന്നാൽ തിരികെ വരുമ്പോൾ കളിപ്പാട്ടങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞ് സങ്കടം മാറ്റാൻ ശ്രമിക്കുന്നുണ്ട്. ബഷീറിന്റെ ചാനലിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതരായ സുഹൃത്തുക്കൾക്കൊപ്പമാണ് യാത്ര. വീട്ടുകാർ ഇത് ശരിക്കും മിസ് ചെയ്യുമെന്ന് ബാഷി പറയുന്നു. കൂടാതെ, വീട്ടുകാർക്കൊപ്പം യാത്ര ചെയ്യുന്നത് ഒരു കമ്പമാണെന്നും, പക്ഷേ, അത് പോലെ തന്നെ ഫ്രണ്ട്‌സിനൊപ്പവും വേറിട്ടൊരു കമ്പമുണ്ടെന്നും താരം പറയുന്നു.
തിരികെ വന്ന ശേഷം കുടുംബത്തോടൊപ്പം മറ്റൊരു യാത്രയും ഉണ്ടാകുമെന്ന് താരം സ്വയം പറഞ്ഞ് ആശ്വസിക്കുന്നുണ്ട്. ഗർഭിണിയായതിനാൽ മഷൂറയ്ക്ക് അച്ഛനെയും അമ്മയെയും കാണണം. ആ യാത്രയിൽ സുഹാനയും മക്കളും കൂടെയുണ്ടാകും എന്ന് ബാഷി പറയുന്നു. ഗോവയിൽ നിന്ന് തിരികെ വരുമ്പോഴേക്കും കുട്ടികൾ ഓണാവധിയിലായിരിക്കും. പിന്നെ ബാംഗ്ലൂർ യാത്ര അടിപൊളിയാകുമെന്നും താരം പറയുന്നു. ഗോവയിലേക്കുള്ള യാത്രയുടെ കൂടുതൽ വിവരങ്ങൾ റീലുകളായും വീഡിയോകളായും ഷെയർ ചെയ്യാമെന്ന് പറഞ്ഞുകൊണ്ടാണ് ഈ വ്ലോഗ് ബഷീർ ബാഷി അവസാനിപ്പിക്കുന്നത്.
വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവച്ച് താരം നൽകിയ വ്ലോഗ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഷൂറ നൽകിയ പ്രെഗ്നൻസി കിറ്റിലെ ഫലം കണ്ട് ബഷീറിന്റെ ഒന്നാം ഭാര്യ സുഹാന അതിശയിക്കുകയും തുടർന്ന് ഇരുവരെയും ചേർത്തു പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാമായിരുന്നു. മോഡൽ, അവതാരകൻ എന്നീ നിലകളിൽ കരിയർ തുടങ്ങിയ ബഷി, ബിഗ് ബോസ് ഷോയിലൂടെയാണ് ശ്രദ്ധേയനായത്. 21 ഡിസംബർ 2009 ന് ആയിരുന്നു ബഷീർ സുഹാനയെ വിവാഹം ചെയ്തത്. സുഹാനയിൽ രണ്ടു മക്കളുണ്ട്. 2018 മാർച്ച് 11ന് ആയിരുന്നു മഷൂറയെ ജീവിതസഖിയാക്കിയത്.
https://www.facebook.com/Malayalivartha