നടി കനകയ്ക്ക് വീട്ടിൽ തീ അണയ്ക്കാൻ ഫയര്‍ ഫോഴ്‌സ് വന്നത് ഇഷ്ടമായില്ല; ഇഷ്ടക്കേട് കാട്ടിയതു മാനസിക രോഗമായി ചിത്രീകരിച്ചു, അയൽക്കാരുമായും അടുപ്പമില്ല; മാനസിക രോഗമെന്ന് ഉറപ്പിച്ചു തമിഴ് മാധ്യമങ്ങളും

തൊണ്ണൂറുകളില്‍ തമിഴ് - മലയാളം സിനിമാ ഇന്റസ്ട്രിയിലെ ടോപ് വണ്‍ നായികമാരില്‍ ഒരാളായിരുന്നു നടി കനക. മലയാളി നടിമാരെ പോലെ തന്നെ മലയാളികള്‍ നെഞ്ചിലേറ്റിയ താരമായിരുന്നു കനക. അന്യ നാട്ടുകാരിയാണെങ്കിലും സ്വത സിദ്ധമായ അഭിനയ ശൈലിയും കഥാപാത്രങ്ങളുടെ അഭിനയ മികവും കൊണ്ട് മലയാളി മണ്ണിലും മനസിലും ചിര പ്രതിഷ്ഠ നേടാന്‍ കനകയ്ക്ക് കഴിഞ്ഞു. കരഗാട്ടക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയത്തിലേയ്ക്ക് എത്തുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന കനകയെ കുറിച്ച് പല രീതിയിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഒരിടയ്ക്ക് കനകയ്ക്കും അച്ഛനും ഇടയിലുള്ള പ്രശ്‌നത്തെ കുറിച്ചായിരുന്നു വാര്‍ത്ത, പിന്നീട് കനക മരിച്ചു എന്നും വാര്‍ത്ത വന്ന. കനകയ്ക്ക് കാന്‍സറാണ് എന്ന വാര്‍ത്തകള്‍ക്കും പിന്നാലെ ഇതാ നടിയ്ക്ക് മാനസിക രോഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ വരുന്നത്.
രണ്ട് ദിവസം മുന്‍പ് ആണ് നടിയുടെ വീട്ടില്‍ തീ പിടിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. ചെന്നൈയില്‍ നടി താമസിയ്ക്കുന്ന വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. എന്നാല്‍ വീട്ടിലെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരോട് കനക ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു. അകത്തേക്ക് കടക്കാന്‍ പാടില്ല എന്ന് പറഞ്ഞ് തട്ടിക്കയറി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അയല്‍വാസികള്‍ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയില്‍ ആണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കുക ആയിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കനകയോട് സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്.അകത്ത് ഒരുപാട് തുണികള്‍ എല്ലാം കത്തി നശിച്ച അവസ്ഥയില്‍ കാണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂജാമുറിയ്ക്കുള്ളില്‍ നിന്നുമാണ് തീ കത്തുന്നതായി കണ്ടത്. അകത്ത് കത്തിച്ചു വച്ച വിളക്കില്‍ നിന്നും തുണിയ്ക്ക് തീപിടിച്ച് ആണ് തീ പടര്‍ന്നത് എന്നാണ് വാര്‍ത്തകള്‍.
ഇതിന് പിന്നാലെയാണ് നടി കനകയ്ക്ക് മാനസിക നില തെറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്ത് പരിശോധന നടത്തുമ്പോള്‍ പിച്ചും പെയ്യും പറഞ്ഞ് കനക അതുവഴി നടക്കുകയായിരുന്നുവത്രെ. എന്നാല്‍ അത് മാനസിക പ്രശ്‌നം കാരണം ആയിരുന്നില്ല, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്നതിന്റെ ദേഷ്യമായിരുന്നു. അതേ സമയം എന്തുകൊണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കടത്തി വിടാന്‍ ആദ്യം കനക തയ്യാറായില്ല എന്നത് അവ്യക്തമാണ്.
ഇപ്പോള്‍ അന്‍പത് വയസുള്ള താരത്തിന് മാനസികമായും ശാരീരികമായും പല ആരോഗ്യ പ്രശ്നങ്ങളും മുൻപേ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നെരാജ അണ്ണാമലൈ പുരത്തുള്ള വീട്ടിലാണ് കനകയും അച്ഛനും ഇപ്പോള്‍ താമസിക്കുന്നത്. താരത്തിന്റെ മാനസിക നില തെറ്റിയ അവസ്ഥ പെട്ടെന്നുണ്ടായ ഷോക്കിന്റെ ആണെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തമിഴില്‍ അഭിനയിച്ചിരുന്ന മുന്‍നടി ദേവികയുടെ മകളാണ് കനക. താരപുത്രി എന്ന ലേബല്‍ ഉള്ളതിനാല്‍ കനക സിനിമാ മേഖലയില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അമ്മയുടെ ഇടപെടലുകള്‍ കാരണമാണ് അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് നടി പറഞ്ഞിട്ടുള്ളത്. 2004 ലാണ് കനക വിവാഹിതയാവുന്നത്. കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജീനിയറായ മുത്തുകുമാറായിരുന്നു വരന്‍. ഇരുവരും പ്രണയത്തിലായതിന് ശേഷം വിവാഹം കഴിക്കുകയായിരുന്നു. കേവലം പതിനഞ്ച് ദിവസം കൊണ്ട് ആ ദാമ്പത്യജീവിതം അവസാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിവാഹം കെട്ട് കഥയാണ് എന്നും പറയുന്നുണ്ട്. കാരണം പിന്നീട് ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്ന് മുന്‍പൊരു അഭിമുഖത്തില്‍ കനക വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്ന് ആദ്യം കരുതി.എന്നാല്‍ അതിന് പിന്നില്‍ തന്റെ പിതാവാണെന്ന് നടി പറഞ്ഞു. അങ്ങനെ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു കനക ഉന്നയിച്ചത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്തു തര്‍ക്കവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha