കൊല്ലത്ത് പോലീസ് വാഹനമിടിച്ച് ആറുപേര്‍ക്ക് പരിക്ക്

കൊട്ടാരക്കര വയക്കലില്‍ കാറുകളില്‍ പൊലീസിന്റെ വാഹനമിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ കാറില്‍ സഞ്ചരിച്ച ആറുപേരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ഗ്രസ് നേതാക്കളായ എം.ലിജുവും, അബിന്‍ വര്‍ക്കിയും സഞ്ചരിച്ച കാറിലും ഇന്റര്‍സെപ്റ്റര്‍ വാഹനം ഇടിച്ചു. ചില്ലുകള്‍ പൊട്ടിയെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എതിര്‍ ദിശയില്‍ സഞ്ചരിച്ച കാറുകളില്‍ പൊലീസ് വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















