എന്റെ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാൻ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് ഒരുപാട് നന്ദി: ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് അനൂപ് മേനോൻ....

എട്ടാം വിവാഹ വാർഷികം ആഘോഷിച്ച് സംവിധായകനും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഭാര്യ ഷേമ അലക്സാണ്ടറിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് അനൂപ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങള്‍ക്ക് നന്ദി എന്നാണ് ഷേമയോട് അനൂപ് മേനോൻ പറയുന്നത്.
ഊഷ്‍മളമായ വിവാഹ ആശംസകള്‍ക്ക് നന്ദി. എന്റെ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാൻ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന്, ആമിയെപ്പോലെയുള്ള ഒരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയായതിന്,
എന്റെ ഏറ്റവും സാഹസിക യാത്രകളില്‍ സഹയാത്രികയായിരുന്നതിന്, ഇനി പോകാനിരിക്കുന്ന എണ്ണമറ്റ യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസിന്, ഏറ്റവും പ്രധാനം എന്നെ ഞാനാകാൻ സമ്മതിച്ചതിന് നന്ദി പ്രിയേ. സ്‍നേഹം എന്നും വിവാഹ വാര്‍ഷിക ആശംസയായി അനൂപ് മേനോൻ കുറിച്ചിരിക്കുന്നു. ഭാര്യ ഷേമയ്‍ക്ക് ഒന്നിച്ചുള്ള തന്റെ ഫോട്ടോയും അനൂപ് മേനോൻ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha