ആൺകുട്ടിയോ, പെൺകുട്ടിയോ? കുടുംബത്തിൽ ആഘോഷം:- അമ്മയാകാനൊരുങ്ങി നടി ഷംന കാസിം....

മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയായ നടിയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ഷംന തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ദുബായിൽ അത്യഢംബര പൂർവമായ മെഹന്ദി ചടങ്ങും വിവാഹവുമെല്ലാം നടന്നത്. ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍.
ഇപ്പോഴിതാ ഷംനയുടെ ജീവിതത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. താരം അമ്മയാകാന്‍ പോവുകയാണെന്നാണ് സന്തോഷ വാര്‍ത്ത. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ ഷംന തന്നെയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. ഇത് ഏറെ സ്പെഷലായ വീഡിയോയാണെന്ന് പറഞ്ഞായിരുന്നു ഷംന സംസാരിച്ച് തുടങ്ങിയത്. ആദ്യം തന്നെ തന്റെ കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുകയാണ് ഷംന ചെയ്യുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് പറഞ്ഞ ശേഷം ഞാനൊരു അമ്മയാവാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു ഷംന കാസിം.
എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്പയാവാന്‍ പോവുന്നുവെന്നും ഷംന പറയുന്നു. തന്റെ ഡാഡിക്കും മമ്മിക്കുമൊപ്പമിരുന്നാണ് ഷംന സംസാരിച്ചത്. ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി. യൂട്യൂബ് ചാനലിലൂടെയായി ഇനിയും വീഡിയോകള്‍ വരുമെന്നും ഷംന അറിയിക്കുണ്ട്..
ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നും ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. മോം റ്റു ബി എന്നെഴുതിയ കേക്കും ഷംന മുറിക്കുന്നതായി വീഡിയോയില്‍ കാണാം. താരത്തോടൊപ്പം കുടുംബത്തിലെ മറ്റുള്ളവരും ചേര്‍ന്നാണ് സന്തോഷം ആഘോഷിക്കുന്നത്. പിന്നാലെ വീഡിയോയ്ക്ക് താഴെയായി ഷംനയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.
മലപ്പുറമാണ് ഷംനയുടെ ഭർത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂർ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരിൽവെച്ചാണ് നടന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയായ നടിയാണ് ഷംന കാസിം. 2004 ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം അഭിനയ രംഗത്തെത്തുന്നത്. നടിയാണെങ്കിലും നൃത്തത്തോടാണ് തനിക്ക് പ്രിയമെന്ന് താരം പറഞ്ഞിരുന്നു. ഷംന കാസിമിനെ വിവാഹത്തട്ടിപ്പിന് ഇരയാക്കി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവം ഏറെ വിവാദമായിരുന്നു. ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ച് വിവാഹ ആലോചനയുമായി എത്തിയ സംഘം ഷംനയിൽ നിന്നും പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ നാല് പേർ അറസ്റ്റിലാവുകയും ചെയ്തു. തെലുങ്കിൽ അസലു, ദസറ എന്നീ പ്രൊജക്ടുകളും തമിഴിൽ തമിഴിൽ ഡെവിൽ, പിസാച് 2 എന്നീ സിനിമകളുമാണ് നടിയുടേതായി റിലീസ് ചെയ്യാനുള്ളത്. മലയാളത്തിൽ ചട്ടക്കാരി എന്ന സിനിമയിൽ മാത്രമാണ് നടി പ്രധാന വേഷത്തിലെത്തിയത്. മക്രോണി മത്തായി, മധുരരാജ എന്നീ സിനിമകളിലാണ് മലയാളത്തിൽ അവസാനം ഷംന അഭിനയിച്ചത്.
കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലും ശ്രദ്ധേയ വേഷം ഷംന ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ജഡ്ജായി ഷംന എത്തുന്നുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഷംന ഇപ്പോൾ സജീവം. 2007 ൽ തെലുങ്ക് സിനിമയിലേക്ക് നടി ചുവടുവെച്ചു. 2008 ൽ മുനിയാണ്ടി വിളങ്ങിയാൽ മൂൺറാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും അഭിനയിച്ചു. തെന്നിന്ത്യയിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha