ലൈഫിൽ എടുത്ത ബെസ്റ്റ് പ്രൊഫഷണൽ തീരുമാനമായിരുന്നു അത്; നാളെ ഒരു സ്വരച്ചേർച്ച വരാതിരിക്കരുത്...

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. സീരിയലിൽ വില്ലത്തി ആയിട്ടാണ് എത്തുന്നതെങ്കിലും ശരണ്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. ശരണ്യ ആനന്ദിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണിത്. സിനിമകളിൽ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.
തനഹ, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുടുംബവിളക്കിലെ വേദികയായി എത്തിയതോടെയാണ് നടി ജനപ്രീതി നേടുന്നത്. ഇപ്പോഴിതാ ഉത്തരേന്ത്യൻ പശ്ചാത്തലമുള്ള മലയാളി മനേഷുമായുള്ള വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഞങ്ങൾക്ക് ഒരു കോമൺ ഫ്രണ്ട് ഉണ്ടായിരുന്നു. കല്യാണമാലോചിക്കുന്ന കാര്യം പറഞ്ഞപ്പോൾ എന്റെ സുഹൃത്തുണ്ട് ഞാൻ സംസാരിക്കാം എന്ന് അവർ പറഞ്ഞു. ഞാൻ ശരണ്യയോട് സംസാരിച്ചു. എന്റെ മലയാളം ഫ്ലുവന്റ് അല്ലാത്തതിനാൽ ശരണ്യ ഹിന്ദിയിൽ സംസാരിച്ചു. വ്യക്തമായ ഹിന്ദിയിൽ സംസാരിച്ചു. അതെനിക്ക് ഇഷ്ടമായി.
എത്ര നന്നായി ഹിന്ദി പറയുന്നു, എവിടെ നിന്ന് പഠിച്ചെന്ന് ചോദിച്ചു. അപ്പോൾ പറഞ്ഞു അവളും ജനിച്ചതും വളർന്നതും ഗുജറാത്തിൽ ആണെന്ന്. രണ്ട് മൂന്ന് ആഴ്ച സംസാരിച്ച് ഞാൻ അപ്രോച്ച് ചെയ്തു. എനിക്ക് ഭയങ്കരമായി ഇഷ്ടമായി. നീ ഓക്കെ ആണെങ്കിൽ കുടുംബത്തോട് സംസാരിക്കാം എന്ന് പറഞ്ഞു. എന്റെയും കല്യാണം നോക്കുന്നുണ്ടെന്ന് ശരണ്യ പറഞ്ഞു. അങ്ങനെ കുടുംബമായി കല്യാണം ആലോചിച്ചുവെന്ന് മനേഷ് പറഞ്ഞു.
എന്നെ വിളിക്കുന്നത് സ്കെെ എന്നാണ്. ഞാൻ മനേഷിനെ വിളിക്കുന്നത് ബുബൂ എന്നും. ബുബൂ പാവമാണെന്ന് എല്ലാവരും പറയും. പക്ഷെ എന്നെ കണ്ടാൽ ആദ്യം ആളുകൾ പറയുന്നത് ഞാൻ മുറ്റ് ആണെന്നാണ്. വേദികയുടെ സ്വഭാവമാെക്കെ കാണിക്കുന്നുണ്ടാവും പാവം പയ്യൻ എന്നാണ്. പക്ഷെ എന്നോട് സംസാരിച്ച് കഴിഞ്ഞാൽ നേരെ തിരിയും.
അയ്യോ കുഞ്ഞിത്ര പാവം ആയിരുന്നോ എന്ന് ചോദിക്കുമെന്ന് ശരണ്യ പറയുന്നു. അറേഞ്ച് മാര്യേജ് ആയിരുന്നു. ഞങ്ങൾ ആദ്യം സംസാരിച്ച് കൊണ്ടിരുന്ന സമയത്ത് ക്ലിക്ക് ആയ സംഭവം എന്തെന്നാൽ ഒന്ന് ഞങ്ങൾ ഹിന്ദി സംസാരിക്കുമായിരുന്നു. രണ്ടാമത്തേത് ഞാൻ ഫാമിലിക്ക് ആദ്യ പരിഗണന നൽകുന്ന ആളാണ്. അതേ ഇമോഷനാണ് ഇദ്ദേഹത്തിനും. മൂന്നാമതായി ഇഷ്ടപെട്ടത് സ്റ്റെെൽ ആണ് ഞങ്ങളുടെ പ്രൊഫഷൻ.
ചില സമയത്ത് എനിക്ക് മോഡേൺ ഡ്രസുകൾ ഇടേണ്ടി വരാറുണ്ട്. അത് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു കുടുംബം വേണമെന്നും ഉണ്ടായിരുന്നു. നാളെ ഒരു സ്വരച്ചേർച്ച വരാതിരിക്കരുത്. അതിൽ 100 ൽ 101 മാർക്ക് ഇദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കും. നാലാമതായി എന്നെ ഭയങ്കരമായി മോട്ടിവേറ്റ് ചെയ്യുമായിരുന്നു. ലുക്കിൽ വെച്ച് നോക്കിയാൽ മനീഷേട്ടന്റെ ഈ മുടിയും,' ശരണ്യ തമാശയോടെ പറഞ്ഞു.
ശരണ്യ വീട്ടിലെ മൂത്ത ആളാണ്. കല്യാണത്തിന് മുമ്പ് വീട്ടിലെ ഉത്തരവാദിത്വങ്ങൾ എല്ലാം ശരണ്യ ആയിരുന്നു നോക്കിയത്. കല്യാണ ശേഷം ഞാനും വന്നപ്പോൾ കുറച്ച് ഫ്രീ ആയതെന്ന് മനേഷ് വ്യക്തമാക്കി. സീരിയലിൽ വില്ലത്തി വേഷം ചെയ്യാൻ എനിക്ക് ടെൻഷൻ ആയിരുന്നു. കാരണം നായിക ആയി കുറേ അവസരങ്ങൾ വരുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു എന്തിനാണ് വില്ലൻ ചെയ്യുന്നതെന്ന്.
പക്ഷെ ഞാൻ ലൈഫിൽ എടുത്ത ബെസ്റ്റ് പ്രൊഫഷണൽ തീരുമാനമാണ് ദേവിക എന്ന കഥാപാത്രം ചെയ്തതെന്ന് ശരണ്യ പറയുന്നു. യൂട്യൂബ് ചാനലും വ്ലോഗിങ്ങുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കുന്ന ശരണ്യയ്ക്ക് നിരവധി ആരാധകരുടെ ഇഷ്ടം നേടാൻ കഴിഞ്ഞിട്ടുണ്ട്. ശരണ്യ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെ ഭർത്താവ് മനേഷും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. രണ്ടു വർഷം മുമ്പാണ് മനേഷും ശരണ്യയും വിവാഹിതരായത്.
https://www.facebook.com/Malayalivartha