വിദേശ യാത്രയ്ക്കിടയിൽ വൈറലായി സംയുക്ത - ബിജു മേനോൻ ചിത്രം...ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സിനിമയിൽ നിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്തു. 1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി സംയുക്ത അരങ്ങേറ്റം കുറിച്ചത്.
ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത ബിഗ് സ്ക്രീനിൽ നിന്നും മറഞ്ഞത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ആയിരുന്നു സംയുക്താവർമ്മ തീരുമാനിച്ചത്. എങ്കിലും സിനിമയിൽ തന്നെ സജീവമായി തുടരുവാൻ ആയിരുന്നു ബിജു മേനോൻ എടുത്ത തീരുമാനം. ഈയടുത്ത വർഷങ്ങളിലാണ് സംയുക്ത ചില പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇപ്പോഴിതാ സംയുക്തയും ബിജു മേനോനും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വിദേശ യാത്രയ്ക്കിടയിലെ ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. സംയുക്തയുടെ മുഖത്തെ കൗതുകവും ബിജു മേനോന്റെ ചിരിയുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കുടുംബ ജീവിതവും അമ്മ ജീവിതവുമെല്ലാം താന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് മുന്‍പൊരു അഭിമുഖത്തില്‍ സംയുക്ത പറഞ്ഞിരുന്നു. നന്നായി അതാസ്വദിച്ച് തുടങ്ങിയപ്പോഴാണ് സിനിമയെന്ന ചിന്ത മനസില്‍ നിന്നും മാറിയത്. അമ്മയാവാന്‍ വേണ്ടിയാണ് കല്യാണം കഴിച്ചത്.
ദക്ഷിന് ശ്രദ്ധ വേണ്ട സമയത്തെല്ലാം താന്‍ അവനൊപ്പം തന്നെയുണ്ടാവാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. 23ാം വയസിലാണ് വിവാഹിതയായത്. അത് നേരത്തെയായി എന്നൊന്നും തോന്നിയിട്ടേയില്ല. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞാണ് മകന്‍ ജനിച്ചത്. പെട്ടെന്ന് തന്നെ കുഞ്ഞുണ്ടാവണമായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നു. പിസിഒഡി ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മാറിയത് യോഗയിലൂടെയാണ്.
അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത സമയത്തായിരുന്നു സംയുക്ത യോഗ പഠനം തുടങ്ങിയത്. യോഗയില്‍ ഉപരിപഠനം നടത്തിയ താരം യോഗാ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയായി പങ്കിടാറുണ്ട്. താന്‍ യോഗ പഠിച്ചപ്പോഴും ഭര്‍ത്താവിനെ യോഗ ചെയ്യിപ്പിക്കാനായി ശ്രമിച്ചിട്ടേയില്ലെന്നായിരുന്നു താരം പറഞ്ഞത്.
അദ്ദേഹത്തെ അദ്ദേഹമായി തന്നെ വിടാറാണ് പതിവ്. അനാവശ്യമായി അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ് ദേഷ്യമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റം വന്നത്. നേരത്തെ നല്ല ദേഷ്യമുള്ളയാളായിരുന്നുവെന്നും സംയുക്ത പറയുന്നു.
https://www.facebook.com/Malayalivartha