ബിഗ് ബോസ് ഹൗസിനുള്ളിൽ സാത്താൻ സേവ... 'മരത്തിൽ തകിടുകൾ' വെളിപ്പെടുത്തലുമായി സാബുമോൻ

കേരളത്തിൽ തരംഗമായി മാറിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകള്‍ പൂര്‍ത്തിയാക്കി വൈകാതെ അഞ്ചാമതൊരു പതിപ്പ് കൂടി വരുമെന്നുള്ള വിവരമാണ് നിലവിലുള്ളത്. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്ന ഷോ ആയിരിക്കുമെന്നും സൂചനകളുണ്ട്. ഷോയുടെ രഹസ്യ സ്വഭാവം തന്നെയാണ് ബിഗ്‌ബോസിന്റെ ഏറ്റവും വലിയ പ്രത്യേകതയും. മത്സരാർത്ഥികളെ എങ്ങനെയാണ് ഷോയിലേക്ക് തിരഞ്ഞെടുക്കുന്നതെന്നത് മുതൽ തുടങ്ങുന്നുണ്ട് ഷോയെ കുറിച്ചുള്ള നിഗൂഢത. ഷോ സ്ക്രിപ്റ്റഡ് ആണോയെന്നത് പോലുള്ള സംശയങ്ങൾ ഇപ്പോഴും പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം ചർച്ചകളിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് സീസൺ വൺ വിജയിയായ സാബു മോൻ അബ്ദുസമദ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാബുമോന്റെ പ്രതികരണം.
ബിഗ് ബോസ് ഹൗസിനുള്ളിൽ സാത്താൻ സേവയുണ്ടെന്ന് ഷോയുടെ മറ്റൊരു സീസണിലെ മത്സരാർത്ഥി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സാബുമോൻ പറയുന്നത്. 'ചേട്ടാ അതിനകത്ത് കുറെ സംഭവങ്ങൾ ഉണ്ട്, ഇലുമാനിറ്റി പോലൊരു സംഭവമുണ്ട്, ചാത്താൻ സേവയാണെന്നൊക്കെ പറഞ്ഞ്. ഞാൻ എന്താന്ന് ചോദിച്ചപ്പോൾ പറഞ്ഞത് അതിന്റെ ഒരു സ്ഥലത്ത് തകിടും സാധനങ്ങളും ഒക്കെ കെട്ടിവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാനും കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ സെറ്റ് ഉണ്ടാക്കുന്നത് ഹിന്ദിക്കാര് പണിക്കാരാണ്.
അവർ വാസ്തു നോക്കിയിട്ട് സെറ്റ് പൊളിയാതിരിക്കാൻ വേണ്ടി വെച്ചതാണ്. നമ്മൾ വീടിന് മുന്നിൽ ദൃഷ്ടി തട്ടാതിരിക്കാൻ പടമൊക്കെ വെയ്ക്കില്ലേ, അതുപോലെ ചെയ്ത് വെച്ച സാധനമാണ് , അത് കണ്ടിട്ടാണ് ഈ പറയുന്നത്. ഞാൻ അരിച്ച് പെറുക്കി നടക്കുകയായിരുന്നു അവിടെ. അത് കണ്ടിട്ടാണ് സാത്താൻ സേവയാണെന്നൊക്കെ പറയുന്നത്. ഷോയിൽ നിന്നും പുറത്തായതിന്‌റെ വിഷമമാണ്. അതാണ് സാത്താൻ സേവയൊന്നെക്കെ പറയുന്നത്', സാബു മോൻ പറഞ്ഞു.
സീസൺ വൺ രണ്ടാം സ്ഥാനക്കാരി കൂടിയായ നടിയും അവതാരകയുമായ പേളി മാണി അടിപൊളി വ്യക്തിയാണെന്നാണ് സാബുവിന്റെ അഭിപ്രായം. ഞങ്ങൾ ഇപ്പോൾ അയൽക്കാരാണെന്നും, കൂടാതെ രഞ്ജിനി ഹരിദാസ് വളരെ നല്ലൊരു സ്ത്രീയാണെന്നും സാബു പറയുന്നു. മനുഷ്യർക്ക് സ്ക്രീനിൽ ഒന്നും റിയൽ ലൈഫ് വേറെയുമാണ്. ആളുകൽ അത് കണ്ട് വിലയിരുത്തും. വ്യക്തിപരമായി അറിയുന്നവർ വേറെ ലോകമായിരിക്കും. സുരേഷേട്ടോനൊക്കെ എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നും സാബു കൂട്ടിച്ചേർത്തു. തരികിടയെന്ന പ്രാങ്ക് ഷോ അവതരിപ്പിച്ചാണ് സാബു മോൻ മിനി സ്ക്രീനിലെത്തുന്നത്.
പ്രാങ്ക് ചെയ്യുക വളരെ ശ്രമകരമായ കാര്യമാണ്. എല്ലാ സാധ്യതകളും പരിശോധിച്ച് വേണം ചെയ്യാൻ. പ്രാങ്ക് എന്നത് എന്റെർടെയിൻമെന്റ് ആയിരിക്കണം. പ്രാങ്കിനും ടോർച്ചറിനും ഇടയിൽ ഒരു നേർത്ത വരയെ ഉള്ളൂ. ആ വരെ കടന്നാൽ അത് മെന്റൽ ടോർച്ചറാണ്. മെന്റൽ ടോർച്ചറിലേക്ക് പോകരുതെന്ന തീരുമാനം എടുത്ത ശേഷമാണ് ഞങ്ങൾ ആ ഷോ ചെയ്തത്. നിരവധി ഷോകൾ ടോർച്ചറായി പോകുന്നത് കാണാറുണ്ട്. ഞങ്ങൾക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്.
ഭയങ്കര രസകരമാകാൻ സാധ്യത ഉണ്ടെങ്കിൽ പോലും മെന്റൽ ടോർച്ചറിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നതിനാൽ ചില പരിപാടികൾ കട്ട് ചെയ്ത് കളയും. ആ എത്തിക്സ് എല്ലാവരും പാലിക്കണം. പ്രാങ്ക് ഷോകൾക്ക് അത്തരമൊരു അപകടമുണ്ടെന്നും താരം പറയുന്നു. നിലവിൽ ജനപ്രീയ പരിപാടിയായ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ഷോയിലെ ജഡ്‌ജാണ് സാബുമോൻ. ഇത്തവണത്തെ മികച്ച ടെലിവിഷൻ ഷോയ്ക്കുള്ള സംസ്ഥാന അവാർഡും ബമ്പർ ചിരി സ്വന്തമാക്കിയിരുന്നു. കോമഡി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഷോയിൽ പ്രായ വ്യത്യാസമില്ലാതെ കൊച്ചുകുട്ടികളും തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാറുണ്ട്.
https://www.facebook.com/Malayalivartha