ഇനി മുതൽ ഒടിടിയിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകും; ഉത്തരവുമായി കേന്ദ്ര സർക്കാർ

തീയേറ്ററിന് പുറമേ ഇനി മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. നിലവിൽ തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിന് മുമ്പ് പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ആമസോൺ, നെറ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളോടും വിവരങ്ങൾ നല്കാൻ സർക്കാർ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിനു മുൻപും ലഹരിയുമായി ബന്ധപ്പെട്ട സീനുകൾ കാണിക്കുമ്പോൾ ‘ലഹരി ആരോഗ്യത്തിന് ഹാനികരമാണെന്ന’ ടൈറ്റിലുകൾ കാണിക്കാറുണ്ട്. കൂടാതെ മുപ്പത് സെക്കൻഡിൽ കുറയാത്ത പരസ്യങ്ങളും ഉൾപെടുത്താറുണ്ട്.
ഇതേസമയം ഒടിടി പ്ലാറ്റ്ഫോമുകളിലും വരുന്ന സിനിമകൾക്ക് ഇതുവരെയും ഇത് ബാധകമല്ലായിരുന്നു. എന്നാൽ ആരോഗ്യ, ഐ ടി വകുപ്പുകളുടെ നിർദേശം ലഭിച്ച് ഈ നിയമം നടപ്പിലാകുന്നതോടെ ഒടിടിക്കും ഇത് ബാധകമാക്കുകയാണ്. ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ഒടിടിയിലും നടപ്പിലാക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
https://www.facebook.com/Malayalivartha