Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിഗൂഢതകളുടെ മറ നീക്കി 'കർട്ടൻ' ഉടൻ തീയറ്ററുകളിലേക്ക്; ചിത്രീകരണം പൂർത്തിയായി..ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ

17 MARCH 2023 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ മനോജ്.കെ.ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്ത്

റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച വരുന്നു; മലയാളത്തിൽ ഇത് ആദ്യമായി!

നാദിർഷയുടെ മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി ചിത്രീകരണം ആരംഭിച്ചു

ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക്ക് ടീം ശങ്കർ - ഇഹ്സാൻ - ലോയ് ടീം ആദ്യമായി മലയാളത്തിൽ!

ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...

 


തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, മെറീന മൈക്കിൾ, ജിനു ഇ തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കർട്ടൻ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. തൃശൂർ ജില്ലയിലെ പൂമല, കുട്ടിക്കാനം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സിനോജ് വർഗീസ്, അമൻ റാഫി, വി. കെ. ബൈജു, സുനിൽ സുഗത, നോബി മാർക്കോസ്, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, സൂര്യലാൽ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ അമൻ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഷിജ ജിനു ആണ്. മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന 'കർട്ടൻ' ഒരു ഹൊറർ ഇമോഷണൽ ത്രില്ലറാണ്.  സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം.

 

 

 

 

 

മുരളി അപ്പാടത്തും, സണ്ണി മാധവനും  ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുർഗ വിശ്വനാഥ് ആണ്. അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്  'കർട്ടൻ'. ചീഫ് അസോസിയേറ്റ്  വൈശാഖ്  എം സുകുമാരൻ, സംഘട്ടനം ബ്രൂസ്ലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത് മന്നലാംകുന്ന്. കൊറിയോഗ്രാഫർ - കിരൺ കൃഷ്, പി ആർ ഒ : കെ എസ് ദിനേഷ്. നടൻ വിജയ് സേതുപതി, സംവിധായകൻ എം പദ്മകുമാർ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തത്. ദുരൂഹത നിറയ്ക്കുന്ന ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (3 minutes ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (17 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (33 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (1 hour ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (2 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (3 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

Malayali Vartha Recommends