നെഞ്ചിൽ എന്തോ കെട്ടുപോലെ! ഉയിര് പോകും മുമ്പേ, കൊല്ലം സുധിയുടെ അറംപറ്റിയ 'ആ വാക്ക്'ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ...
ഹാസ്യ കലാകാരനും, നടനുമായ കൊല്ലം സുധി കൊല്ലപ്പെട്ട സംഭവം വലിയ നടുക്കമാണ് സമ്മാനിച്ചിരിക്കുന്നത്. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ നടന്ന വാഹനാപകടത്തിലാണ് സുധി കൊല്ലപ്പെട്ടത്. സുധിയും സംഘവും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വാഹനാപകടത്തെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി സുനിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി. അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുന്‍ഭാഗം പൂർണ്ണമായും തകര്‍ന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കാറിൽ ഇടിച്ച പിക്കപ്പ് വാഹനത്തിലെ ആൾക്കാരും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു.
കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ച സമയത്ത് സുധിക്ക് ജീവനുണ്ടായിരുന്നു എന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറയുന്നു. ആശുപത്രിയിൽ എത്തിച്ച സമയത്ത് സുധി സംസാരിച്ചിരുന്നു. നെഞ്ചിൽ എന്തോ കെട്ടുപോലെ തോന്നുന്നു എന്ന് സുധി തന്നെ ആശുപത്രിയിൽ എത്തിച്ചവരോട് വ്യക്തമാക്കിയിരുന്നു.
അപകട സമയത്ത് സ്ഥലത്ത് എത്തിയ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്︋വെെഎസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തരുടെ നേതൃത്വണത്തിലാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. അതേസമയം സുധി കൊല്ലപ്പെട്ട വാഹനാപകടം നടന്നയിടം സ്ഥിരം അപകടകേന്ദ്രമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്‌ച മുൻപ് ഇതേസ്ഥലത്ത് നടന്ന മറ്റൊരപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നിർത്തിയിട്ട ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയിടിച്ച് ടാങ്കർ ലോറി ഓടിച്ചിരുന്ന ഡ്രൈവർ മരണമടയുകയായിരുന്നു.
സുധിക്കൊപ്പം കാറിലുണ്ടായിരുന്ന സഹതാരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയില്‍ സുധിക്കും സംഘത്തിനും പരിപാടിയുണ്ടായിരുന്നു. ഫ്ളവേഴ്സ് ടിവിയുടെ കോമഡി സംഘം അവതരിപ്പിച്ച ഈ പരിപാടയിൽ പങ്കെടുത്ത ശേഷം തിരിച്ചു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ആദ്യ ഭാര്യ വിട്ടുപോയ സംഭവമാണ് വ്യക്തി ജീവിതത്തില്‍ സുധിയെ ഏറെ തളര്‍ത്തിയത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തിലേക്ക് കൂട്ടിയ ഭാര്യ, മകന്‍ രാഹുലിന് ഒന്നരവയസ്സുള്ളപ്പോള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഒടുപാട് കഷ്ടപ്പെട്ടാണ് സുധിയും മകനും ജീവിതവുമായി മുന്നോട്ട് പോയത്. സ്‌റ്റേജ് ഷോകള്‍ക്കെല്ലാം കുഞ്ഞായ മകനെയും കൂടെ കൂട്ടിയാണ് സുധി പോയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേണു സുധിയുടെ ജീവിതസഖിയാകുന്നത്. ഇരുവര്‍ക്കും ഋതുല്‍ എന്ന മകനും ജനിച്ചു. സങ്കട കടല്‍ താണ്ടി ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലായിരുന്നു സുധി.
കൂടാതെ ചാനല്‍ പരിപാടികള്‍ക്ക് പുറമേ ഒട്ടേറെ സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചതോടെ കൊല്ലം സുധി എന്ന പേര് പ്രേക്ഷകര്‍ക്ക് സുപരിചിതമായി. എന്നാല്‍ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. സുധിയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മുൻസീറ്റിലാണ് സുധി ഇരുന്നിരുന്നത്. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
https://www.facebook.com/Malayalivartha