Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

രാജേഷ്പിള്ളയുടെ ഓര്‍മ്മകളില്‍ വിതുമ്പലോടെ ബി. ഉണ്ണികൃഷ്ണന്‍

27 FEBRUARY 2016 06:44 AM IST
മലയാളി വാര്‍ത്ത.

അന്തരിച്ച സിനിമ സംവിധായകന്‍ രാജേഷ്പിള്ളയെ അനുസ്മരിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജേഷുമായി പങ്കുവെച്ച നല്ല സമയത്തെക്കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നത്.
എറണാകുളത്തെ മള്‍ട്ടിപ്ലക്‌സിന്റെ തിരശീലയില്‍ 'ട്രാഫിക്കി'ന്റെ അവസാന ഫ്രെയിമും 'ഫെയ്ഡ് ഔട്ട്' ആയപ്പോള്‍ രാത്രി വല്ലതെ വൈകിയിരുന്നു. എനിക്ക് സീറ്റില്‍നിന്ന് എണീക്കാന്‍ തോന്നിയില്ല. ആ സിനിമയില്‍, മറ്റെല്ലാവണ്ടികളേയും തടഞ്ഞിട്ടുകൊണ്ട്, എല്ലാ വഴികളും, ഒരാംബുലന്‍സിന് ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനായി ഒഴിച്ചിടുന്നുണ്ട്. സത്യത്തില്‍, സിനിമക്കുള്ളിലെ ആ ആംബുലന്‍സ്, ആ സിനിമയുടെ തന്നെ രൂപകമായിരുന്നു. മലയാള സിനിമയുടെ നടപ്പുവഴികളെ ആപത്ക്കരമായി ഉപേക്ഷിച്ചുകൊണ്ട്, സ്ഥിരം റൂട്ടിലോടുന്ന ഞങ്ങളുടെയെല്ലാം വണ്ടികളെ കാതങ്ങള്‍ പിന്നിലാക്കി കുതിച്ച, ഒരു ജീവന്‍രക്ഷാ വണ്ടിയായിരുന്നു, 'ട്രാഫിക്ക്.' തിയറ്റര്‍ വിട്ടിറങ്ങി കാറില്‍ കയറിയ ഞാന്‍, വീട്ടിലേക്കുള്ള യാത്രയില്‍, വാച്ചില്‍ നേരം നോക്കി. ഒന്നര കഴിഞ്ഞിരിക്കുന്നു. സാരമില്ല, ഫോണെടുത്ത് രാജേഷിനെ വിളിച്ചു; മറുതലയ്ക്കല്‍ അയാളുടെ പതറിയ ശബ്ദം. ഞാനയാളോട്, ഒരുപാട് സംസാരിച്ചു. മറുപടി കുറേ 'താങ്ക് യു, ചേട്ടാ'കളില്‍ ഒതുങ്ങി. തൊട്ടടുത്ത ദിവസങ്ങിളിലെപ്പോഴോ രാജേഷ് എന്നെ വിളിച്ചു: ' വെറുതെ വിളിച്ചതാ, ചേട്ടാ....അത്രക്ക് നേരം വൈകി അന്ന് നിങ്ങളെന്നെ വിളിച്ചൊരുപാട് നേരം സംസാരിച്ചില്ലേ...വലിയൊരടുപ്പം തോന്നുന്നു, ചേട്ടനോട്'
ആ വെറുതേവിളികള്‍ പിന്നെ തുടര്‍ന്നുകൊണ്ടേയിരുന്നു. ഉള്ളില്‍ മുഴുവനും സിനിമയും സഹൃദവും സ്‌നേഹവുമായിരുന്നു, രാജേഷിന്. ചെറിയകാര്യങ്ങളോടുപോലും അയാള്‍ തികച്ചും വൈകാരികമായി പ്രതികരിച്ചിരുന്നു. മിലിയുടെ റിലിസിന് മുംപ്, രാജേഷ് എന്നെ വന്ന് കണ്ടിരുന്നു. അയാള്‍ വല്ലാത്തൊരു പിരിമുറുക്കത്തിലായിരുന്നു. കുറെനേരം സംസാരിച്ചിരുന്നിട്ട് പോയി. പോയി കുറച്ചു കഴിഞ്ഞ്, എന്നെ ഫോണില്‍ വിളിച്ചു: ' നേരിട്ട് ചോദിക്കാന്‍ കഴിഞ്ഞില്ല, എനിക്കൊരു തിരക്കഥ എഴുതി തരുമോ?' ഞാന്‍ അതിശയിച്ചു പോയി. ഞാന്‍ ചെയ്യുന്ന തരം സിനിമകളില്‍നിന്ന് എത്രയോ വ്യത്യസ്തമായ സിനിമകളാണ് അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നതെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ടായിരുന്നു. ഉടന്‍തന്നെ, അയാള്‍ എന്നെ ഒരിക്കല്‍കൂടി ഞെട്ടിച്ചു; ' ചേട്ടന്‍ എനിക്കൊരു ലവ് സ്‌റ്റോറി എഴുതിതരണം.' അസാധാരണമായ ഒരു ഡിമാന്റ് ആയിരുന്നു, അത്. അയാള്‍ തുടര്‍ന്നു: ' നിങ്ങള്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ജലമര്‍മ്മരം ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ, അമൃത റ്റിവിക്ക് വേണ്ടിചെയ്ത അന്നും മഴയായിരുന്നു എന്ന ഷോര്‍ട്ട് ഫിലിമും. അതുപോലൊരു റ്റെല്ലിംഗ്...അതുപോലെ ഇമോഷനലായ ഒരു സിനിമ...' നമ്മുക്ക് നോക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.
കുറേ ദിവസങ്ങള്‍ക്ക് ശേഷം, ഞാന്‍ മുംബൈയില്‍ വിരസമായൊരു വൈകുന്നേരം തള്ളിനീക്കുന്നതിനായി, ഒരു ഹിന്ദി സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് തിയറ്ററില്‍ കയറി. അവിടെ വച്ച് അവിചരിതമായി മാനസികനില തെറ്റിയ ഒരു പെണ്‍കുട്ടിയെയും അവളുടെ അച്ഛനെയും അഭിമുഖികരിക്കേണ്ടി വന്നു. തിരികെ വന്ന്, ഞാന്‍ രാജേഷിനെ കണ്ടു. തീര്‍ത്തും ക്ഷീണിതനായിരുന്നു, അയാള്‍. വേട്ടയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ നടക്കുകയായിരുന്നു, അപ്പോള്‍. ആരോഗ്യം നോക്കാതെ ഉഴപ്പുന്നതില്‍ ഞാന്‍ അയാളെ വഴക്ക് പറഞ്ഞു. ചിരിച്ചുകൊണ്ട്, എന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് രാജേഷ് പറഞ്ഞു, വേട്ട തിയറ്ററില്‍ എത്തിയാല്‍ പിന്നെ, ആരോഗ്യം വീണ്ടെടുത്തതിന് ശേഷമേ മറ്റൊരു സിനിമയെ കുറിച്ച് ചിന്തിക്കൂയെന്ന്. പിരിയാന്‍ സമയം ഞാന്‍ അയാളോട് പറഞ്ഞു, അയാള്‍ ആവശ്യപ്പെട്ട തിരക്കഥ ഞാന്‍ എഴുതാമെന്ന്. അതില്‍ പ്രണയമുണ്ടാവും, ഒപ്പം ഒരച്ഛന്റെ നീറ്റലും. വല്ലാതെ excited ആയി അയാള്‍. ഇപ്പോള്‍, എന്റെ പ്രിയപ്പെട്ട രാജേഷ് കഥ മുഴുവനും തീരും മുമ്പേ, തിയറ്ററിന്റെ പുറം വാതില്‍ തുറന്ന്, ഇരുട്ടിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. മനോനില തെറ്റിയ ഒരു പെണ്‍കുട്ടിയും, അവളുടെ ഒരിക്കലും വരാത്ത കാമുകനും, അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉള്ളം കലങ്ങി നിന്ന ഒരച്ഛനും എന്റെ മുമ്പില്‍ ബാക്കിയാവുന്നു. ഇതുപോലെ എത്ര കഥാപാത്രങ്ങളും, പൂര്‍ത്തിയാവാത്ത എത്ര കഥകളും സിനിമകളും ഇവിടെ ഉപേക്ഷിച്ചുകൊണ്ടാണ് നീ യാത്രയാവുന്നത്. എനിക്കിപ്പോള്‍ തോന്നുന്ന നഷ്ടബോധവും, ദേഷ്യവും, ദു:ഖവും ഒരോ മലയാള സിനിമാപ്രേക്ഷകനും അനുഭവിക്കുന്നുണ്ട്. പ്രിയ രാജേഷ്, ഞങ്ങളനുഭവിക്കുന്ന ഈ നഷ്ടബോധമാണ്, നിന്റെ പ്രതിഭയുടെ ബക്കിപത്രം. അളവറ്റ സ്‌നേഹത്തോടെ ഞങ്ങള്‍ നിന്നെ യാത്രയാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്-ദുബായ് സ്‌പൈസ് ജെറ്റ് വിമാനവും കൊച്ചി-ദോഹ ഖത്തര്‍ എയര്‍വേയ്‌സും റദ്ദാക്കി  (1 hour ago)

ദേശീയപാതയില്‍ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം  (1 hour ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത് തടയുന്നതു ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട്  (1 hour ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (1 hour ago)

അച്ഛൻ മരിച്ചു..'അമ്മ വീണ്ടും 'വിവാഹം കഴിച്ചു..!എന്തോ ഉഡായിപ്പ് ഉണ്ട്..! അന്ന് അവൾ രണ്ടാനച്ഛനെ വിളിപ്പിക്കും..?!  (1 hour ago)

ടിനി ടോമിനെതിരായ കേസില്‍ നടി അന്‍സിബ ഹസന്‍ കോടതിയിലെത്തി രഹസ്യമൊഴി നല്‍കി  (1 hour ago)

മാസപ്പടിക്കേസില്‍ ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായി ഇ.ഡി  (1 hour ago)

യുദ്ധത്തിൽ ട്വിസ്റ്റ്, ഇറാനെ വിറപ്പിച്ച് അറബിക്കൂട്ടങ്ങൾ...!ഹോർമൂസിൽ ട്രംപിൻറെ മാസ്റ്റർ പ്ലാൻ ഇറാന്റെ വക മിസൈൽ  (1 hour ago)

ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയത് കോടികള്‍ ചെലവിട്ട് : ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

എന്റെ മോൻ കൊല്ലില്ല സാറെ 13-കാരിയുടെ കൂട്ടുകാരെ തൂക്കാൻ കോളനി വളഞ്ഞ് പോലീസ്..!പെൺകുട്ടി ഒരു വർഷം മുൻപ് ഒളിച്ചോടി  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍  (2 hours ago)

കണ്ണീരിലാഴ്ത്തി ബഹ്‌റൈനിലെ ഫ്‌ലാറ്റിലെ തീപിടിത്തം; അമ്മയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം  (2 hours ago)

നാലാം ക്ലാസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (2 hours ago)

ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല  (3 hours ago)

റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് കൈത്താങ്ങായി ഗവര്‍ണര്‍  (4 hours ago)

Malayali Vartha Recommends