Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മലയാള സിനിമയില്‍ 2016ലെ നഷ്ടങ്ങളുടെ പട്ടികയില്‍ ഒരാള്‍കൂടി

25 MARCH 2016 10:52 AM IST
മലയാളി വാര്‍ത്ത.

2016 മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. അടുത്തത് ആര് എന്ന ചിന്തയില്‍ ആണ്ടുപോകും വിധത്തിലാണ് 2016ലെ ഈ മൂന്നു മാസങ്ങളും കടന്നുപോയത്. പോയവര്‍ ഇനി ഒരിക്കലും തിരിച്ചുവരില്ലായെന്ന് വിശ്വസിക്കാന്‍ സിനിമാ ലോകത്തിന് കഴിയുന്നില്ല. എന്നിരുന്നാലും നഷ്ടങ്ങള്‍ നഷ്ടം തന്നെയാണ്. ഈ നഷ്ടങ്ങളുടെ പട്ടികയിലേക്കാണിപ്പോള്‍ ജിഷ്ണു രാഘവനും നടന്നു കയറുന്നത്. ഏവരേയും ചിരിപ്പിച്ച കലാഭവന്‍ മണിക്കും വിഡി രാജപ്പനും പിന്നാലെ സൗമ്യതയുടെ മുഖമുദ്രമായ ജിഷ്ണുവും വിടവാങ്ങുന്നു.

നടി കല്‍പ്പനയും ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി കുറുപ്പും കഥാകാരന്‍ അക്ബര്‍ കക്കട്ടിലും സംഗീതജ്ഞരായ രാജാമണിയും ഷാന്‍ ജോണ്‍സണും ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനും സംവിധായകരായ രാജേഷ് പിള്ളയും മോഹന്‍ രൂപും ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകന്‍ പി കെ നായരും വിടപറഞ്ഞതിനു പിന്നാലെയാണ് കലാഭവന്‍ മണിയും വിഡി രാജപ്പനും ജിഷ്ണുവും മരണത്തിലേക്ക് നടന്നുകയറിയത്.

നടന്‍ സുധീഷിന്റെ പിതാവും പ്രമുഖ നാടക സിനിമാ നടനുമായ സുധാകരനാണ് ഇക്കൊല്ലം ആദ്യം അന്തരിച്ച സിനിമാപ്രവര്‍ത്തകന്‍. 73 വയസുള്ള അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജനുവരി നാലിനാണ് അന്തരിച്ചത്. തൊട്ടുപിന്നാലെ സിനിമാനിര്‍മ്മാതാവ് മഞ്ഞിലാസ് ജോസഫിന്റെ മരണവാര്‍ത്തയും മലയാളികള്‍ കേട്ടു. ജനുവരി എട്ടിനായിരുന്നു 86കാരനായ മഞ്ഞിലാസ് ജോസഫിന്റെ അന്ത്യം. തിരക്കഥാകൃത്തും സംവിധായകനുമായ വി ആര്‍ ഗോപാലകൃഷ്ണനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ജനുവരി 11നാണ്. വന്ദനത്തിന്റെയും ഈ പറക്കും തളികയുടെയും തിരക്കഥാകൃത്തും ഗോപാലകൃഷ്ണനായിരുന്നു.

ഇതിനു പിന്നാലെയാണ് മലയാളികളുടെ പ്രിയതാരം കല്‍പ്പന വിടപറഞ്ഞത്. തെലുങ്ക് സിനിമാ ചിത്രീകരണത്തിനിടെ ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. 51 വയസായിരുന്നു കല്‍പ്പനയ്ക്ക്. ജനുവരി 25നായിരുന്നു അന്ത്യം. മാദ്ധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പ്രശസ്ത പരിപാടിയുടെ ഉപജ്ഞാതാവുമായ ടി എന്‍ ഗോപകുമാര്‍ അന്തരിച്ചത് ജനുവരി 30നാണ്. കരള്‍രോഗത്തില്‍ നിന്നു മടങ്ങിവരുന്നതിനിടെയാണ് 58 കാരനായ ഗോപകുമാര്‍ അന്തരിച്ചത്.

തൊട്ടടുത്ത ദിവസമാണ് കൊല്ലം ജി കെ പിള്ള അന്തരിച്ചത്. നാടകരംഗത്തുനിന്നു സിനിമയിലെത്തിയ ജി കെ പിള്ള 84ാം വയസിലാണു വിടപറഞ്ഞത്. ഫെബ്രുവരിയുടെ തുടക്കത്തില്‍ തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ 71ാം വയസില്‍ അന്തരിച്ചു. 90 വയസുള്ള വിദ്യാഭ്യാസവിചക്ഷണന്‍ ഡോ. എന്‍ എ കരീം അന്തരിച്ചത് ഫെബ്രുവരി നാലിനാണ്. മലയാള സംഗീതലോകത്തെ പ്രിയ കലാകാരന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സന്റെ വിയോഗവും മലയാളികളുടെ ഹൃദയത്തെ നൊമ്ബരപ്പെടുത്തിയത് ഫെബ്രുവരി അഞ്ചിനാണ്. 29കാരിയായ ഷാന്‍ ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

ലോകമെങ്ങുമറിയപ്പെട്ട മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ ഒ എന്‍ വി കുറുപ്പ് ഫെബ്രുവരി 13ന് വിടപറഞ്ഞു. 84ാം വയസില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊട്ടടുത്ത ദിവസമായിരുന്നു ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്റെ അന്ത്യം. 62ാം വയസിലായിരുന്നു ആനന്ദക്കുട്ടന്റെ മരണം സംഭവിച്ചത്. മരണം തട്ടിയെടുത്ത മറ്റൊരു പ്രശസ്ത കലാകാരന്‍ രാജാമണിയുടെയും വിയോഗം കേരളക്കരയെ ഞെട്ടിച്ചത് ഫെബ്രുവരി 15ന്ാണ്. ശ്വാസതടസത്തെതുടര്‍ന്നു ചെന്നൈയിലെ ആശുപത്രിയിലായിരുന്നു 60 കാരനായ ഈ സംഗീതസംവിധായകന്റെ നിര്യാണം.

17ന് പ്രമുഖ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടിലിനെയും മരണം വിളിച്ചു. 62ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഫെബ്രുവരി 27നാണ് മറ്റൊരു വേദനിപ്പിക്കുന്ന വാര്‍ത്ത മലയാള സിനിമാലോകത്തുനിന്നും എത്തിയത്. ട്രാഫിക്കിലൂടെ മലയാള സിനിമയില്‍ പുതു തലമുറാസിനിമകള്‍ക്കു തുടക്കം കുറിച്ച രാജേഷ് പിള്ളയുടെ നിര്യാണം. വേട്ട എന്ന പുതിയ ചിത്രം റിലീസായ ദിവസം തന്നെയായിരുന്നു അദ്ദേഹത്തെ മരണം തട്ടിയെടുത്തത്.

1984ലെ വേട്ട എന്ന സിനിമ സംവിധാനം ചെയ്ത മോഹന്‍ രൂപ് അന്തരിച്ചത് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ്. മാര്‍ച്ച് ഒന്നിനാണ് മോഹനെ തൃശൂരിലെ ക്വാര്‍ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിനു പി കെ നായരുടെ മരണവാര്‍ത്തയുമെത്തി. പുനെ നാഷനല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടറായ ഈ തിരുവനന്തപുരത്തുകാരന്‍ 86ാം വയസില്‍ മുംബൈയിലായിരുന്നു അന്തരിച്ചത്. മാര്‍ച്ച് മാസം ആദ്യം കലാഭവന്‍ മണി. പിന്നെ വിഡി രാജപ്പന്‍. ഇപ്പോള്‍ യുവതലമുറയിലെ ശ്രദ്ധേയനായ ജിഷ്ണുവും. നഷ്ടങ്ങളുടെ പട്ടികയില്‍ തേങ്ങുകയാണ് മലയാള സിനിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (49 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (58 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends