Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനം പിറന്ന കഥ പറഞ്ഞ് പൃഥ്വിരാജ്

17 DECEMBER 2016 09:13 PM IST
മലയാളി വാര്‍ത്ത

സിനിമാമേഖലയില്‍ പ്രതിഭ തെളിയിച്ചവരുടെയും നവാഗതരുടെയും നായകനായിട്ടുള്ള നടനാണ് പൃഥ്വിരാജ്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ കഥ കേള്‍ക്കാനിരുന്ന താന്‍ അന്നത്തെ ബാക്കി ചിത്രീകരണം ക്യാന്‍സല്‍ ചെയ്ത് മുഴുവന്‍ കഥയും കേട്ടെന്ന് പൃഥ്വി പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തെക്കുറിച്ചാണ് പൃഥ്വി പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കല്‍ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2012ലാണ് ഈ പ്രോജക്ടിനെക്കുറിച്ച് പ്രദീപ് ആദ്യമായി എന്നോട് പറയുന്നത്. തിരക്കഥ ആയിട്ട് ഇരിക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. 2014ന്റെ തുടക്കത്തില്‍ സപ്തമശ്രീ തസ്‌കരാ:യുടെ ചിത്രീകരണസമയത്ത് തൃശൂരില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നാണ് പ്രദീപ് വിമാനത്തിന്റെ തിരക്കഥ കേള്‍പ്പിക്കുന്നത്. ഡേ, നൈറ്റ് ഷൂട്ടിംഗുകള്‍ക്കിടയിലുള്ള ഷിഫ്റ്റിന്റെ സമയമായിരുന്നു അത്. കഥ കേള്‍ക്കാനിരിക്കുമ്പോള്‍ പ്രദീപിനോട് ഞാന്‍ പറഞ്ഞത് ലൊക്കേഷനില്‍നിന്ന് വിളി വരുമ്പോള്‍ എനിക്ക് പോകേണ്ടിവരുമെന്നാണ്. പക്ഷേ മറിച്ചാണ് സംഭവിച്ചത്.

ലൊക്കേഷനില്‍ നിന്ന് കോള്‍ വന്നിട്ടും ഞാന്‍ അവിടെത്തന്നെയിരുന്ന് കഥ മുഴുവന്‍ കേട്ടു. കേട്ടയുടന്‍ ഈ സിനിമയില്‍ എന്തായാലും ഞാന്‍ അഭിനയിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു. മറ്റൊരു നിര്‍മ്മാതാവിനെ കിട്ടിയില്ലെങ്കില്‍ ഞാന്‍തന്നെ നിര്‍മ്മിക്കാമെന്നും പ്രദീപിനെ അറിയിച്ചു പൃഥ്വിരാജ് പറയുന്നു.

ശാരീരിക വൈകല്യങ്ങളെ മറികടന്ന് സ്വന്തമായി വിമാനം നിര്‍മ്മിക്കുക എന്ന നേട്ടം കൈവരിച്ച സജി തോമസിന്റെ ആത്മകഥയല്ല വിമാനമെന്നും മറിച്ച് അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണെന്നും പൃഥ്വി പറഞ്ഞു. പ്രധാന കഥാപാത്രത്തിന്റെ വ്യത്യസ്ഥ കാലങ്ങളിലെ രണ്ട് ഘട്ടങ്ങള്‍ സിനിമയിലുണ്ടാവും. ശാരീരികമായ മേക്കോവറുകള്‍ ഉണ്ടാവുമെന്നും പൃഥ്വി പറയുന്നു. ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും. മംഗലാപുരത്തിനടുത്ത് ബഡ്കലാണ് പ്രധാന ലൊക്കേഷന്‍. ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. നെടുമുടി വേണു, സുധീര്‍ കരമന, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നായിക പുതുമുഖമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends