Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ സമരം വന്‍പ്രതിസന്ധിയിലേക്ക്, പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍ ഉള്‍പ്പെടെ പിന്‍വലിക്കും

21 DECEMBER 2016 01:25 PM IST
മലയാളി വാര്‍ത്ത


സിനിമക്കാര്‍ കടുത്ത തീരുമാനത്തിന്. പ്രതിസന്ധി അതി രൂക്ഷം. സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നു. ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരം തുടരുന്നതിനിടെ കടുത്ത തീരുമാനവുമായി വിതരണക്കാര്‍. തിയറ്ററുകളില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനികമള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുകയാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. 5050 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം നല്‍കിയില്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനത്തിനെതിരെ സിനിമകള്‍ പിന്‍വലിച്ച് പ്രതികരിക്കാനാണ് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം. ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍, ആനന്ദം തുടങ്ങിയ സിനിമകള്‍ ഉള്‍പ്പെടെ എ ക്ലാസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന എല്ലാ സിനിമകളും പിന്‍വലിക്കാനാണ് അസോസിയേഷന്‍ തീരുമാനം.
പകുതി വരുമാനം തിയറ്റര്‍ വിഹിതമായി ലഭിച്ചാല്‍ ക്രിസ്മസ് റിലീസുകള്‍ അനുവദിക്കാമെന്ന തിയറ്റര്‍ ഉടമകളുടെ സമ്മര്‍ദ്ദതന്ത്രം പൊളിക്കാനാണ് നിലവില്‍ പ്രദര്‍ശനം തുടരുന്ന സിനിമകള്‍ പിന്‍വലിക്കുമെന്ന തീരുമാനത്തിലേക്ക് വിതരണക്കാരെ എത്തിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരും ചേര്‍ന്നായിരിക്കും ഈ തീരുമാനമെടുക്കുക.
മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദീഖ് ജയസൂര്യാ ചിത്രം ഫുക്രി,പൃഥ്വിരാജ് നായകനായ എസ്ര, എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്. ഈ സിനിമകളെല്ലാം സെന്‍സര്‍ പൂര്‍ത്തിയാക്കി പരസ്യപ്രചരണവും നടത്തി റിലീസിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. ക്രിസ്മസ് സീസണ്‍ നഷ്ടപ്പെട്ടാല്‍ വന്‍ തിരിച്ചടിയാണ് ഈ സിനിമകള്‍ക്കും ചലച്ചിത്ര വ്യവസായത്തിനും ഉണ്ടാവുക. ഇതേ ദിവസങ്ങളില്‍ തിയറ്ററുകളിലെത്തേണ്ട ബോളിവുഡ് ചിത്രം ദങ്കല്‍, സൂര്യയുടെ എസ് ത്രീ എന്നിവയുടെ റിലീസുകളില്‍ മാറ്റമില്ല.
ക്രിസ്മസ് റിലീസുകള്‍ ഉപേക്ഷിച്ചുള്ള സിനിമാ സമരം അവസാനിപ്പിക്കാന്‍ സിനിമാ മന്ത്രി എ കെ ബാലന്റെ മധ്യസ്ഥതയില്‍ നടത്തിയ സിനിമാ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രി എ കെ ബാലന്‍ ചലച്ചിത്ര സംഘടനകളുമായി പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തിയത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും ചര്‍ച്ചയും പങ്കെടുത്തു.
100 രൂപാ ടിക്കറ്റില്‍ 25 ശതമാനം വിനോദനികുതിയും തിയറ്റര്‍ വിഹിതവും കഴിഞ്ഞാല്‍ നിര്‍മ്മാതാവിന് തുച്ഛമായ നേട്ടമാണ് നിലവില്‍ കിട്ടുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ അഭിപ്രായം.
ക്രിസ്മസ് സീസണിലുളള റിലീസുകള്‍ മുടക്കിയുള്ള സമരം ഒഴിവാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ 50-50 അനുപാതത്തില് വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പരിഹാര സാധ്യത അടഞ്ഞത്. സിനിമാ മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജൂഡീഷ്യല്‍ സ്വഭാവമുള്ള സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends