രഞ്ജിനി കൊടുത്ത പണി!

ജോര്‍ദാന്‍ യാത്രയ്ക്കിടെയാണ് സംഭവം. അന്ന് റിമിയുടെ യാത്രയില്‍ ഒപ്പം രഞ്ജിനിയുമുണ്ട്. അന്നുണ്ടായ ഒരു സംഭവമാണ് റിമി ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്ന നിലയില്‍ മഴവില്‍ മനോരമ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ പറയുന്നത്. 'ലോകത്തിലെ പുതിയ ഏഴ് അദ്ഭുതങ്ങളിലൊന്നായ പെട്ര സന്ദര്‍ശിച്ച് വാഡി റം എന്ന സ്ഥലത്തെത്തി. ഇവിടെ കൂടാരം കെട്ടിയാണ് താമസം. നിരവധി ടെന്റുകള്‍ കെട്ടി അവിടെ ആളുകള്‍ താമസിക്കുന്നു. രാത്രി പത്തുമണിയായപ്പോഴാണ് വാതിലില്‍ ആരോ മുട്ടുന്നു. രഞ്ജിനി ഹരിദാസാണ്. അപ്പോള്‍ തന്നെ താന്‍ രഞ്ജിനിക്കൊപ്പം ചെല്ലണം. അമ്മ ചോദിച്ചു എവിടേക്കാണെന്ന്, ഇപ്പോള്‍ തന്നെ വിട്ടേക്കാമെന്ന് രഞ്ജിനി. ഒടുവില്‍ രഞ്ജിനിക്കൊപ്പം ചെന്നു.
ഒരു മൊബൈല്‍ ഫോണ്‍ തെളിച്ച വെളിച്ചമാണുള്ളത്. നോക്കുമ്പോള്‍ മുകളിലേക്കാണ് നടന്നു കയറുന്നത്. പടി കയറി പടി കയറി മുകളിലേക്ക് പോകുന്നു. പതിനെട്ടാം പടിയൊന്നും ഒന്നുമല്ല. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ ഓഫ് ആയപ്പോഴാണ് ഞാന്‍ എവിടെയാണെന്നു മനസിലായത്. ഞാന്‍ അമ്മേ എന്ന് ഉറക്കെ നിലവിളിച്ചു. നോക്കിയപ്പോള്‍ ആകാശത്ത് നക്ഷത്രത്തെ തൊടാം.

അത്ര ഉയരത്തില്‍. രഞ്ജിനിയാണെങ്കില്‍ സ്വര്‍ഗം കിട്ടിയ സന്തോഷത്തില്‍. ഞാനൊരു അഞ്ച് മിനിട്ട് കിടന്ന് ഒന്നാസ്വദിക്കട്ടെ നീ അവിടെ നില്‍ക്കാന്‍ രഞ്ജിനി. എന്റെ പേടി കണ്ടപ്പോള്‍ രഞ്ജിനിയുടെ വക ഉപദേശം. അവിടെ ഒരു പാറയുണ്ട്, അതില്‍ പിടിച്ചു നിന്നോളാന്‍. ഞാന്‍ ഇച്ചിരി നേരം നക്ഷത്രത്തെ ഒന്നു കണ്ടോട്ടെയെന്ന്.

ഞാനാണെങ്കില്‍ ശരിക്കും കരയാന്‍ തുടങ്ങി. അപ്പോള്‍ രഞ്ജിനി, ഞാന്‍ ഇതിനെയും കൊണ്ടു വന്നതാണ് ഏറ്റവും വലിയ തെറ്റെന്ന്. ആരെങ്കിലുമൊന്ന് ഊതിയാല്‍ ഞാന്‍ പറന്നു പോകുമെന്നു തോന്നി. ശരിക്കും കൈയ്യും കാലും വിറയ്ക്കുന്നു.'' തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായി അതെന്ന് റിമി ഓര്‍മിക്കുന്നു.
https://www.facebook.com/Malayalivartha





















