Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

100 തിയേറ്ററുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കേരളത്തിലുടനീളം നിര്‍മ്മിക്കും

10 JANUARY 2017 11:00 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരളത്തിലുടനീളം നൂറിലധികം ആധുനിക തിയേറ്റര്‍ കോംപ്ലക്സുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. സാംസ്‌കാരിക് വകുപ്പിന് കീഴിലുള്ള കെഎസ്എഫ്ഡിസിയാണ് തിയേറ്റര്‍ നിര്‍മ്മിക്കുന്നത്. കെഎസ്എഫ്ഡിസി തുടങ്ങുന്ന ഫിലിം തീയേറ്ററുകളില്‍ ഒന്ന് പരിയാരത്തായിരിക്കും സ്ഥാപിക്കുക. ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്എഫ്ഡിസി ഭാരവാഹികള്‍ കഴിഞ്ഞ സ്ഥലം സന്ദര്‍ശിച്ചു.

ആദ്യ ഘട്ടത്തില്‍ 35 കോംപ്ലക്സുകളാണ് നിര്‍മിക്കുക. കെഎസ്എഫ്ഡിസി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മിക്കുന്ന ഫിലിം സിറ്റി പദ്ധതിയുടെ അവതരണവും പുതുതായി നിര്‍മ്മിക്കുന്ന തീയേറ്റര്‍ സമുച്ചയങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നതിനുളള സമ്മതപത്രങ്ങളുടെ കൈമാറ്റവും കഴിഞ്ഞ ദിവസം നടന്നു. പരിയാരത്ത് രണ്ടു വലിയ തിയേറ്ററുകളും ഒരു ഹോം തിയേറ്ററും കോംപ്ലക്സില്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

അഞ്ച് കോടിയോളം ചെലവ് വരുന്ന തീയേറ്ററിന്റെ പ്രവര്‍ത്തനം പരിയാരത്ത് ഉടന്‍ ആരംഭിക്കും. 700 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തീയേറ്റര്‍ സമുച്ചയാമാണ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മ്മിക്കുന്ന ഫിലിംസിറ്റിയില്‍ ഉണ്ടാവുകയെന്ന് കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ ദീപ ഡി നായര്‍ പറഞ്ഞു.

കെഎസ്എഫ്ഡിസിയുടെ സംഘടനാ തീരുമാനമനുസരിച്ച്, സ്ഥല ലഭ്യതയനുസരിച്ച് സംസ്ഥാനത്തുടനീളം 250 സീറ്റുകളുള്ള തീയേറ്ററുകള്‍ നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇ-ടിക്കറ്റ് സംവിധാനമുള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയേറ്ററുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദീപ ഡി നായര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നോര്‍ത്ത പറവൂറിലെ ചിത്രാഞ്ജലി തീയേറ്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കാരിക മന്ത്രി എ കെ ബാലന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരില്‍നിന്നു സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി. പുനലൂര്‍, കായംകുളം, ഏറ്റുമാനൂര്‍, വൈക്കം, കൂത്താട്ടുകുളം, പയ്യന്നൂര്‍, ആന്തൂര്‍, നീലേശ്വരം നഗരസഭകളും അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തുമാണ് സമ്മതപത്രം കൈമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (12 minutes ago)

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്  (44 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...  (45 minutes ago)

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (1 hour ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (1 hour ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (2 hours ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (2 hours ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (2 hours ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (3 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (3 hours ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (3 hours ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (4 hours ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (4 hours ago)

Malayali Vartha Recommends