Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹനിശ്ചയം രഹസ്യമാക്കാന്‍ കാരണം ഭാവനയ്ക്ക് പറയാനുള്ളത്

10 MARCH 2017 09:46 AM IST
മലയാളി വാര്‍ത്ത

വിവാഹ നിശ്ചയം കഴിഞ്ഞ ഭാവന തന്റെ വിവാഹവും ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു കന്നട സിനിമാ ലോകത്തെ യുവ നിര്‍മ്മാതാവായ നവീനുമായി ഭാവനയുടെ വിവാഹ നിശ്ചയം നടന്നത്. എന്റെ വിവാഹ നിശ്ചയമാണ് ഇന്നു കഴിഞ്ഞത്. വിവാഹമല്ല. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നുകരുതി വളരെ രഹസ്യമായി നടത്താനായിരുന്നു പ്ലാന്‍. അതിനുവേണ്ടി ചടങ്ങുകള്‍ എല്ലാം എന്റെ വീട്ടിലാണ് നടന്നത് -ഭാവന പറഞ്ഞു. തന്റെ അടുത്ത കൂട്ടുകാരെ പോലും ക്ഷണിച്ചില്ലെന്നും വിവാഹനിശ്ചയ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നടി പറഞ്ഞു. കല്ല്യാണം എല്ലാവരെയും അറിയിക്കാം എന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ വാര്‍ത്ത പുറത്താകുകയായിരുന്നെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

'നവീനുമായി അഞ്ചു വര്‍ഷത്തെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യ കന്നട ചിത്രമായ റോമിയോ നിര്‍മ്മിച്ചത് അദ്ദേഹമാണ്. ആ പരിചയത്തില്‍ നിന്നാണ് ഈ ബന്ധം ഉണ്ടായത്' -ഭാവന പറഞ്ഞു. ഇന്നലെ രാവിലെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരും സംയുക്താ വര്‍മ്മയും ചടങ്ങുകളില്‍ പങ്കെടുത്തു. മഞ്ജുവിനെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പാട്ടുരായ്ക്കലിലെ ഭാവനയുടെ വീട്ടിലായിരുന്നു ചടങ്ങുകള്‍. വിവാഹം ചിങ്ങമാസത്തില്‍ നടത്താനാണ് തീരുമാനം. തീയതി നിശ്ചയിച്ചില്ല. 2002ല്‍ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2015ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നവീന്റെ അമ്മ മരിച്ചതിനാല്‍ മാറ്റിവച്ചു. 2016ല്‍ ഭാവനയുടെ അച്ഛന്‍ മരിച്ചതിനാല്‍ വീണ്ടും മാറ്റി. ഭാവനയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം സുപരിചിതനാണ് നവീന്‍. ഇടയ്ക്കിടെ തൃശൂരില്‍ സന്ദര്‍ശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവര്‍ക്കുമുള്ളത്.

2014ല്‍ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുന്‍പ് പല സിനിമകള്‍ക്കും ഡേറ്റ് നല്‍കിയതിനാല്‍ തിരക്കുമൂലം കഴിഞ്ഞില്ല. ആ വര്‍ഷം വര്‍ഷം സെപ്റ്റംബറില്‍ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാന്‍ കാരണമായി. 2015 ജനുവരിയില്‍ വിവാഹം നടത്താനിരിക്കുമ്പോള്‍ നവീന്റെ അമ്മ മരിച്ചു. ഇങ്ങനെ വിവാഹം നീണ്ടുപോകുകയായിരുന്നു. ഹണി ബീ2 ആണ് ഭാവനയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക. മലയാളത്തില്‍ തരംഗമായ മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ ചിത്രം ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായികയെന്നാണ് സൂചന.

2002ല്‍ സംവിധായകന്‍ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ ഭാവന 15 വര്‍ഷം നീണ്ട സിനിമ ജീവിതത്തിനിടയില്‍ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.ആദ്യ സിനിമയില്‍ തന്നെ കേരള സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമക്കി. നമ്മളും ഭാവനയുടെ പരിമളവും കേരളത്തില്‍ വന്‍ ഹിറ്റായപ്പോള്‍ നിരവധി ഓഫറുകളാണ് ലഭിച്ചത്. ശ്യാമപ്രസാദിന്റെ ഇവിടെ, ഒഴിമുറി തുടങ്ങിയ വ്യത്യസ്തമായ സിനിമകളില്‍ പങ്കാളിയാകുമ്പോഴും ഹണിബിയും ഏഴാമത്തെ രാവുമെല്ലാം ചെയ്തിരുന്നു. ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെ 2005ല്‍ കേരള സംസ്ഥാനസര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. കന്നട സിനിമാ ലോകത്തെ യുവ നിര്‍മ്മാതാവാണ് നവീന്‍. നവീന്‍ നിര്‍മ്മിച്ച റോമിയോ എന്ന ചിത്രത്തിലെ നായിക ഭാവനയായിരുന്നു. അന്ന് മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നിരുന്നു. താന്‍ ഡേറ്റിങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലെന്നായിരുന്നു നവീനിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (8 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (13 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (13 hours ago)

Malayali Vartha Recommends