ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും

ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'എവിടെ'യുടെ ട്രെയിലര്‍ നാളെ എത്തും. കെ.കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടു. കൃഷ്ണന് സി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബൈജു സന്തോഷ്, കുഞ്ചന്‍, അനശ്വര രാജന് എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എസ്ഐ സൈമണ്‍ തരകനായാണ് ബൈജു ചിത്രത്തിലെത്തുന്നത്. കുഞ്ചന്‍ കബീര്‍ കല്ലായിയായും അനശ്വര രാജന് ഷഹാനയായും വേഷമിടുന്നു. നടന് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ്.
https://www.facebook.com/Malayalivartha

























