Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ സാധ്യത

30 JUNE 2017 02:01 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി തന്നെ പരാതി പിന്‍വലിക്കുമെന്ന് സൂചന. നടിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ സിനിമാ ഉന്നതര്‍ ശ്രമം തുടങ്ങി. അതിന് നടി തയ്യാറാകാതിരുന്നാല്‍ ഒരു പക്ഷേ എന്നന്നേയ്ക്കുമായി അവര്‍ സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷയാകും. സര്‍ക്കാരിന്റെ താത്പര്യവും പരാതി പിന്‍വലിക്കുക എന്നത് തന്നെയാണ്. പരാതിയുമായി നടി മുന്നോട്ട് പോവുകയാണെങ്കില്‍ തങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. സര്‍ക്കാരിനാകട്ടെ ദിലീപിനെയും നടിയെയും വേണം എന്ന അവസ്ഥയാണുള്ളത്.

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ അമ്മയുടെ ഉന്നതന്‍മാര്‍ അതീവ രഹസ്യമായി നടി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. അതില്‍ മലയാള സിനിമയിലെ ഉന്നതന്‍മാരില്‍ പലരും പങ്കെടുത്തിരുന്നു. സിനിമയെയും സി പി എമ്മിനെയും ബന്ധിപ്പിക്കുന്ന പാലമായ സിനിമാ കം ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ഇവര്‍ നടത്തിയ ചര്‍ച്ചയില്‍ കുറ്റം മുഴുവന്‍ നടിക്കായിരുന്നു. ഒപ്പം മഞ്ചു വാര്യര്‍ക്കും. നടന്‍ ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചതില്‍ ചിലര്‍ക്കുള്ള ഈര്‍ഷ്യയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എല്ലാവരും ആരോപിച്ചു. നടിയെ പിന്തുണക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

പരസ്ത്രീ ബന്ധം ചില മേഖലകളില്‍ മൗനമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് സിനിമാ മേഖല. അവിടെ കല്യാണം കഴിച്ചവരും ഉപേക്ഷിക്കപ്പെട്ടവരും ധാരാളം. അതിനാല്‍ ദിലീപിന്റെ രണ്ടാം കല്യാണം അവരെ സംബന്ധിച്ചടത്തോളം ഒരു പുതിയ സംഭവമല്ല. നടി സിനിമാക്കാരെ മുഴുവന്‍ അപമാനിച്ചു എന്ന നിലപാടാണ് അമ്മയ്ക്കുള്ളത്. അമ്മയുടെ ഭാരവാഹികളെ അറിയിക്കേണ്ട വിവരം പോലീസിനെ അറിയിച്ചത് ശരിയായില്ല. സംഭവം സിനിമാ മാക്കാര്‍ക്കാകെ നാണക്കേടുണ്ടാക്കി. സംവിധായകന്‍ ലാലിന്റെ നിലപാടും ചോദ്യം ചെയ്യപ്പെട്ടു.

നടിയുടെ നീക്കങ്ങളെ ബ്ലാക്ക് മെയില്‍ തന്ത്രമായാണ് സിനിമാക്കാര്‍ കാണുന്നത്. നടി തന്റെ നിലപാടില്‍ മാറ്റം വരുത്താതിരുന്നാല്‍ അവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്താനാണ് സിനിമാക്കാരുടെ നീക്കം. നടിയെക്കാള്‍ തങ്ങള്‍ക്കാവശ്യം ദിലീപിനെയാണെന്ന പൊതു നിലപാടും അമ്മ കൈക്കൊണ്ടിട്ടുണ്ട്. നടിയുടെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു കൊണ്ടുവരണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ബലാല്‍സംഗവും മാനഭംഗവുമൊന്നും നടന്നിട്ടില്ലെന്നും റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങളാണ് സംഭവത്തിനു പിന്നിലെന്നും സിനിമാക്കാര്‍ക്കിടയില്‍ ആരോപണമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends