ശ്രീശാന്തിന്റെ സിനിമ കാണാന്‍ ആഗ്രഹിച്ച് സേവാഗ്

ശ്രീശാന്ത് നായകനാവുന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. 'ടീം 5' എന്ന ചിത്രത്തില്‍ അഭിനയിച്ച ശ്രീശാന്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന സേവാഗ് ചിത്രത്തിനുവേണ്ടി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണെന്നും പറയുന്നു. ട്വിറ്ററിലൂടെയാണ് സേവാഗിന്റെ ആശംസ.
സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു റിലീസ്. തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ ശ്രീശാന്തിന്റെ നായികയാവുന്നത്. പുതിയ കാലത്തിന്റെ ചിന്തയും കാഴ്ചപ്പാടുമുള്ള 'ഐറീന്‍' എന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിക്കുന്നത്.
ബൈക്ക് റേസറാണ് ശ്രീശാന്തിന്റെ കഥാപാത്രം. അഞ്ച് ബൈക്കര്‍മാരുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള സിനിമയാണ് 'ടീം 5' എന്നാണ് അറിയുന്നത്. മകരന്ദ് ദേശ്പാണ്ഡെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടയ്ക്ക് വാതുവെപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എറണാകുളം ക്രിക്കറ്റ് ജില്ലാ ലീഗിലും സ്‌കോട്ടിഷ് ലീഗിലും കളിക്കാനിരുന്നെങ്കിലും ബിസിസിഐ അനുമതി നിഷേധിച്ചതോടെ കളിക്കാനായിരുന്നില്ല.
https://www.facebook.com/Malayalivartha























