Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

തൊണ്ടിമുതലിലെ നായികയ്ക്ക് അച്ഛന്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ ഹിറ്റ്; മറുപടിയുമായി അച്ഛന് ശ്രീജയുടെ മറുപടി

27 JULY 2017 11:20 AM IST
മലയാളി വാര്‍ത്ത

നീണ്ട ഇടവേളയുടെ വിടവ് നികത്തികൊണ്ടാണ് വെട്ടുകിളി പ്രകാശ് വീണ്ടും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചെടുത്തിയത്. നായിക കഥാപാത്രം ശ്രീജയുടെ അച്ഛന്റെ വേഷത്തിലാണ് വെട്ടുകിളി പ്രകാശ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ വളരെ മികച്ച പ്രകടനം ആണ് വെട്ടുകിളി പ്രകാശ് എന്ന നടന്‍ കാഴ്ചവെച്ചത്. മകള്‍ക്ക് അച്ഛന്‍ അയക്കുന്ന കത്ത് എന്ന നിലയില്‍ വെട്ടുകിളി പ്രകാശ് ഫേസ്!ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പോസ്റ്റ് വായിക്കാം;

പ്രിയ മകള്‍ ശ്രീജേ,

മോള്‍ക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛന്‍ ക്രൂരനോ ദുഷ്ടനോ അല്ല. മോള്‍ടെ, പ്രണയസാഫല്യത്തില്‍ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛന്‍ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.

പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാല്‍, അത് മോള്‍ക്ക് താനെ മനസ്സിലായിക്കൊള്ളും…. എന്റെ മോള്‍ക്ക് കുഞ്ഞുങ്ങളുണ്ടായി വളര്‍ന്ന് അവരെ കെട്ടിച്ചയക്കാന്‍ പ്രായമാകുമ്പോള്‍ !

ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോള്‍ ശബ്ദ ശൂന്യമാണ്… സാരമില്ല, പുകയില കൃഷിയിടത്തില്‍ വെള്ളം കിട്ടിയല്ലൊ. ഇനി എനിക്കു സമാധാനമായി. അതിനാല്‍ മോള്‍ക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ,അച്ഛന്‍ പ്രണയമൊഴികളുടെ ഒരു 'ഹൃദയാഭരണം ' കൊടുത്തയ്ക്കുന്നു – നിന്റെ ചേച്ചി വശം.ഗര്‍ഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവള്‍ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.

വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോള്‍ നീ അച്ഛന്റെ സ്‌നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്‌തേക്കാം.പക്ഷേ ഇഷ്ടമായാല്‍ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

പിന്നെ കാസര്‍കോഡ് നഗരമേഖലയില്‍ ഒരു കള്ളന്‍ തോള്‍ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്.
'പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്…' ഇന്‍ലെന്റ് ലെറ്റര്‍ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവന്‍ മിടുക്കനാണ്. അതിനാല്‍ അച്ഛന്‍ മോള്‍ക്ക് തന്നയക്കുന്ന ഈ സമ്മാനം അവന്‍ മോഷ്ടിച്ചെടുക്കാന്‍ ഇടവരരുത്….

എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങള്‍ നല്‍കിയ 'പോത്ത പുഷ്‌കര സജീവാദി രാജീവ' ഗണങ്ങളുടെ അനുഗ്രഹം,എന്നും മോള്‍ക്കുണ്ടാകുമാറാകട്ടെ..
സ്‌നേഹത്തോടെ അച്ഛന്‍.
ശ്രീകണ്ഠന്‍.

മകള്‍ ശ്രീജകുട്ടിയ്ക്ക് അച്ഛന്‍ എഴുതുന്ന കത്ത് ആണിത് എന്നു തുടങ്ങുന്ന ഈ പോസ്റ്റിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ അച്ഛന്റെ കത്തിന് മകള്‍ ശ്രീജ( നിമിഷ സജയന്‍) എഴുതുന്ന മറുപടിയും വൈറലാകുകയാണ് 

പ്രിയപ്പെട്ട അച്ഛന്,

അച്ഛന്‍ ചേച്ചിയുടെ പക്കല്‍ കൊടുത്ത് അയച്ച സ്‌നേഹസമ്മാനം 'പ്രണയമൊഴികള്‍' ലഭിച്ചു. അച്ഛന്‍ എന്നെ ഓര്‍ത്തല്ലോ? ഒരുപാട് സന്തോഷമായി. ചേച്ചിയെ ഇങ്ങനെയെങ്കിലും കാണാന്‍ സാധിച്ചതിലുമുള്ള സന്തോഷം അറിയിച്ചു കൊള്ളുന്നു. 

ഞാന്‍ പ്രസാദേട്ടനെ പ്രണയമൊഴികള്‍ വായിച്ചു കേള്‍പ്പിച്ചു. ഞങ്ങള്‍ക്ക് അച്ഛന്റെ കവിത ഒരുപാട് ഇഷ്ടമായി. എനിക്കും ചേട്ടനും അച്ഛനോട് പിണക്കമോ വഴക്കോ ഇല്ല സ്‌നേഹം മാത്രമേയുള്ളൂ.

അമ്മ എന്നെ വഴക്കുപറഞ്ഞ ആ ദിവസം അച്ഛന്‍ എങ്കിലും എന്നെ മനസിലാക്കുമെന്ന് വിചാരിച്ചു. എന്റെ പ്രണയം അച്ഛന്‍ പിന്തുണയ്ക്കുമെന്നാണ് കരുതിയത്. എന്നാല്‍ അച്ഛനും എന്നെ അടിച്ചപ്പോള്‍ എനിക്ക് വിഷമമായി. അച്ഛന്‍ ക്രൂരനും ദുഷ്ടനുമല്ല എന്ന് എനിക്ക് അറിയാം. എനിക്കല്ലാതെ ആര്‍ക്കാണത് അറിയുന്നത്? ശ്രീജകുട്ടിക്ക് അച്ഛനെ മനസിലാക്കാന്‍ സാധിക്കും. അച്ഛനും അമ്മയും ചേച്ചിയും എന്റെ എല്ലാമാണ്, എല്ലാമായിരിക്കും. നിങ്ങള്‍ക്ക് എന്റെ മനസിലുള്ള അതേ സ്ഥാനം തന്നെയാണ് ഞാന്‍ പ്രസാദേട്ടനും നല്‍കിയിട്ടുള്ളത്. 

ഞങ്ങള്‍ക്ക് ഇവിടെ സുഖമാണ്. പ്രസാദേട്ടന് ജോലിക്കു പോകുമ്പോള്‍ പകല്‍ ഞാന്‍ വീട്ടില്‍ തനിച്ചാണ്. അപ്പോള്‍ അവിടുത്തെ വീട്ടിലെ അടുക്കളയും അമ്മയോട് കലപില ശബ്ദമുണ്ടാക്കി നടന്നതും ഞാന്‍ ഓര്‍ക്കാറുണ്ട്. അച്ഛന്‍ വരുന്നത് നോക്കി കാത്തിരിക്കുന്നതും, എന്റെ പ്രിയപ്പെട്ട പലഹാര പൊതികളുമായി അച്ഛന്‍ വരുന്നതും, എനിക്ക് അച്ഛന്‍ ഭക്ഷണം വാരി തരാറുള്ളതുമൊക്കെ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയാറുണ്ട്. അച്ഛനെ എനിക്ക് കാണാന്‍ തോന്നാറുണ്ട്. ഈ മകളോട് അച്ഛന് പിണക്കമൊന്നുമില്ല എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. 

കാസര്‍കോട്ട് ഒരു കള്ളന്‍ കറങ്ങി നടക്കുന്നത് അച്ഛന്‍ എങ്ങനെ അറിഞ്ഞു? അച്ഛന്‍ ഇവിടെ അടുത്ത് എവിടെയെങ്കിലും വന്നിരുന്നോ അതോ ആരെങ്കിലും പറഞ്ഞ് അറിഞ്ഞതാണോ? അച്ഛന്‍ സമാധാനമായിട്ട് ഇരുന്നോള്ളൂ. ഇവിടെ പ്രസാദേട്ടന് ഉള്ളതുകൊണ്ട് ഒന്നും പേടിക്കാനില്ല. ചേട്ടന്‍ എന്നെ പൊന്നുപോലെയാണ് നോക്കുന്നത്. ചേട്ടന്‍ എപ്പോഴും കൂടെയുണ്ട്.

അന്ന് അച്ഛനെ ഞാന്‍ രാത്രിയില്‍ വിളിച്ചപ്പോള്‍ നിനക്ക് കാശിന് ആവശ്യമുണ്ടെങ്കില്‍ അയച്ചുതരാം നിങ്ങള്‍ ഇവിടേക്ക് വരേണ്ട എന്ന് പറഞ്ഞിരുന്നില്ലേ? കാശിനേക്കാള്‍ ഞാന്‍ വിലമതിക്കുന്നത് അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും സ്‌നേഹം തന്നെയാണ്. 

എനിക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യവുമില്ല. എല്ലാവരെയും കാണണെന്ന് അതിയായ ആഗ്രഹമുണ്ട്. ഞങ്ങള്‍ക്ക് അങ്ങോട്ട് വരാന്‍ അല്ലേ വിലക്ക് ഉള്ളൂ? ഏത് സമയത്തും നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. എന്റെ ഹൃദയത്തിന്റെ വാതില്‍ എല്ലാവര്‍ക്കും വേണ്ടി എപ്പോഴും തുറന്നുതന്നെയാണ് കിടക്കുന്നത്. അധികം വൈകാതെ എല്ലാവരെയും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂര്‍വ്വം

അച്ഛന്റെ ശ്രീജകുട്ടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (11 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (11 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (11 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (11 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (12 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (12 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (13 hours ago)

Malayali Vartha Recommends