ദിലീപെന്ന താരത്തെ മാറ്റി മറിച്ച റൺവേ ജീവിതത്തിലും

ജോഷിയുടെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ ദിലീപ് - കാവ്യ താര ജോഡികൾ ഒന്നിച്ച മലയാള ചലച്ചിത്രമാണ് റൺവേ. ദിലീപിനെ ജനപ്രിയ നായകനാക്കിയ സിനിമകളിൽ ഒന്നാണ് റൺവേ . അതിൽ ഉണ്ണി എന്ന കഥാപാത്രത്തെ ദിലീപും ഗോപിക എന്ന കഥാപാത്രത്തെ കാവ്യയുമാണ് അവതരിപ്പിച്ചത് .
ജയിലിൽ നിന്നും ഇടയ്ക്ക് നാട്ടിൽ എത്തുന്ന ഉണ്ണി എന്ന വാളയാർ പരമ ശിവം താൻ ഗൾഫിൽ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് . ഗൾഫിൽ നിന്നും വരുന്ന ഉണ്ണിക്കായി വീട്ടുകാർ ഗോപികയെ വിവാഹം ആലോചിക്കുന്നു . തുടർന്ന് ഗൾഫിൽ തിരിച്ചു പോകുന്നെന്ന് പറഞ്ഞു ജയിലിലേക്ക് എത്തിയ ഉണ്ണിയെ അവിടെ വച്ച് ഗോപിക യാദൃശ്ചികമായി കാണാനിടയാകുന്നു . വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു സിനിമയിലെ ആ സീൻ . മലയാളികളുടെ കണ്ണുകൾ നനയിപ്പിച്ച ഒരു രംഗം കൂടി ആയിരുന്നു അത്.
സിനിമയിലെ ഈ രംഗം ഓർമിപ്പിക്കുന്ന്തായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള ഇന്നലത്തെ കൂടി കാഴ്ച . ദൃശ്യ മാധ്യമങ്ങളിൽ കാവ്യ , ദിലീപിനെ സന്ദർശിച്ചു എന്ന വാർത്ത വന്നപ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തിയത് റൺവേയിലെ ഈ രംഗം ആണ്. ചില കാര്യങ്ങൾ അങ്ങനെയാണ്. കലാരംഗത്തു ചെയ്യുന്ന ചില മുഹൂർത്തങ്ങൾ അറംപറ്റി പോകാറുണ്ടെന്നാണ് പഴമക്കാർ പറയുന്നത് . അത് പോലൊരു അവസ്ഥയാണ് റൺവേ എന്ന സിനിമയും ദിലീപിൻറെ അവസ്ഥയും.റൺവേയിലെ പല മുഹൂർത്തങ്ങളും ദിലീപിന്റെ ജീവിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.ഒരു റൺവേ പോലെ ....
https://www.facebook.com/Malayalivartha