Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏത് അറുബോറൻ്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്; ഈ ഓർമ്മപ്പെടുത്തലുമായി സാഹസം ഒഫീഷ്യൽ ടീസർ എത്തി

12 JULY 2025 06:04 PM IST
മലയാളി വാര്‍ത്ത

ഏത് അറുബോറൻ്റെ ലൈഫിനും ഒരു ദിവസമുണ്ടാകും. highly adventures ആയ, സിനിമാറ്റിക് ആയ ഒരു ദിവസം...

ഈ ഓർമ്മപ്പെടുത്തലുമായി സാഹസം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. യുവത്വത്തിൻ്റെ തിമിർപ്പും, ദുരൂഹതകളും, കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിതെന്ന് ടീസറിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ഹ്യൂമർ ആക്ഷൻ ത്രില്ലർ ജോണറിലാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഏറെ ബലം നൽകുന്ന രീതിയിൽത്തന്നെയാണ് ദൃശ്യങ്ങളും. ഓണക്കാല വിരുന്നായി എത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്.

വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ ബാബു ആൻ്റെണി, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, ശബരീഷ് വർമ്മ, റാംസാൻ മുഹമ്മദ് ഗൗരി കൃഷ്ണ, ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശ്രീ, ആൻ സലിം, എന്നിവരും പ്രധാന അഭിനേതാക്കളാണ്.

ഇവർക്കൊപ്പം നിർണ്ണായകമായ ഒരു കഥാപാത്രത്തെ അജു വർഗീസും അവതരിപ്പിക്കുന്നു. സെൻട്രൽ പിക്ച്ചേർസ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നതെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചിട്ടുണ്ട്.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ
ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ
സംഗീതം - ബിബിൻ ജോസഫ്
ഛായാഗ്രഹണം - ആൽബി
എഡിറ്റിംഗ് -കിരൺ ദാസ്
കലാസംവിധാനം - സുനിൽ കുമാരൻ
മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ
ഡിസൈൻ - യെല്ലോ ടൂത്ത്
ആക്ഷൻ ഫീനിക്സ് പ്രഭു
ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ
എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ
പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends