ഓണത്തിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഗതി ശ്രീകുമാറിന്റെ ഭാര്യ

ചിരിയുടെ തമ്പുരാനായ ജഗതി ശ്രീകുമാര്‍ അഞ്ച് വര്‍ഷമായി മലയാള സിനിമയിലില്ല. അപകടങ്ങൾക്ക് മുമ്പ് ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പാഞ്ഞിരുന്ന ജഗതിയുടെ ഉത്രാടപ്പാച്ചില്‍ എന്നും വീട്ടിലേക്കായിരുന്നു. എന്ത് തിരക്കിലും എവിടെയായിരുന്നാലും ഓണത്തലേന്ന് വീട്ടിലത്തെും. ജഗതി എത്തിക്കഴിഞ്ഞാല്‍ ഭാര്യ ശോഭ അടുക്കളയില്‍ നിന്ന് ‘ഒൗട്ട്’. സദ്യയൊരുക്കുന്ന റോളില്‍ പിന്നെ തകര്‍ത്തഭിനയിക്കുന്നത് ജഗതിയാണ്. ഇലയിട്ട് അച്ഛൻ തന്നെ വിളമ്പികൊടുക്കുന്ന നാടന്‍ സദ്യക്ക് അമ്മയുണ്ടാക്കുന്നതിനേക്കാള്‍ സ്വാദെന്ന് മക്കളും മാർക്കിടും. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും മനംനിറഞ്ഞ പ്രാര്‍ഥനയും ചികിത്സയും ഫലം കണ്ടതോടെ ജഗതി ജീവിതത്തെ മെല്ലെ മെല്ലെ തന്നിലേക്ക് തിരികെ വിളിച്ചുതുടങ്ങി. ഈ ഓണക്കാലത്ത് ജഗതിയുടെ ഭാര്യ മനസ്സ് തുറക്കുകയാണ്...
ജഗതിയുടെ അപകടത്തെക്കുറിച്ച് പലരും പല കഥകളും പ്രചരിപ്പിച്ചു എന്നും തങ്ങള്‍ മനഃപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയെന്നു വരെ പറഞ്ഞെന്നും ഭാര്യ ശോഭ പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. സംസാരിച്ചതുമാണ്. പിന്നീടാണ് നില വഷളായത്. അദ്ദേഹത്തിന്റെ ഒപ്പം പഠിച്ച ഒരു സുഹൃത്തും അന്നു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു. ഓപ്പറേഷനിടെ ബോധം തെളിഞ്ഞെന്നും അലറി വിളിച്ച് എഴുന്നേറ്റെന്നും അദ്ദേഹം പിന്നീടു പറഞ്ഞു. കാറിന്റെ സീറ്റ് ബെല്‍റ്റ് മുറുകി ഞരമ്പിനേറ്റ ക്ഷതം എംആര്‍ഐ സ്കാനിങ് എടുക്കാതിരുന്നതിനാല്‍ തിരിച്ചറിയാന്‍ വൈകി. അദ്ദേഹത്തിന്റെ ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ.
വീട്ടുചെലവിനുള്ള പണം എല്ലാ മാസവും ആ അക്കൗണ്ടിലേക്കാണ് ഇട്ടു തരാറ്. സിനിമാതാരത്തിന്റെ ഭാര്യയെന്നോ മക്കളെന്നോ ഉള്ള ജീവിതം ഞങ്ങള്‍ ഒരിക്കലും ജീവിച്ചിട്ടില്ല. ഒരു ആര്‍ഭാടവും ഉണ്ടായിരുന്നുമില്ല. ഞങ്ങള്‍ക്കു വേണ്ട വസ്ത്രങ്ങള്‍ എടുത്തു തന്നിരുന്നതു പോലും ചേട്ടനാണ്. ഒന്നു രണ്ടു സ്ഥലത്ത് വസ്തു വാങ്ങിയിരുന്നു എന്നതൊഴിച്ചാല്‍ വലിയ സമ്പാദ്യമൊന്നും ഇല്ല. അമ്പിളിച്ചേട്ടനോട് ഇക്കാര്യം ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലോ. ഒരുപാട് പേര്‍ക്ക് അദ്ദേഹം സഹായം ചെയ്യുമായിരുന്നു. ഇന്നു കിട്ടുന്ന തുക നാളെയും കിട്ടും എന്നായിരുന്നു വിശ്വാസം. അപകടം നടക്കുമ്പോള്‍ കൈവശമുണ്ടായിരുന്ന ബ്രീഫ്കെയ്സില്‍ പാലായിലെ ഒരു അനാഥമന്ദിരത്തിനുള്ള ചെക്ക് ഒപ്പിട്ടു വച്ചിരുന്നു. ആ ചെക്ക് ഞങ്ങള്‍ അവരെത്തന്നെ ഏല്‍പ്പിച്ചു- ശോഭ പറയുന്നു. വിതുരക്കേസില്‍ ജഗതിയെ മനഃപൂര്‍വം അടുത്തിടെ വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചു എന്നും ശോഭ കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha