പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ പള്ളിയിൽ പോകുന്നത് നിർത്തി; കാരണം തുറന്ന് പറഞ്ഞ് ഹന്ന

സിനിമ എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലാത്ത സംഭവമായിരുന്നു. നല്ലൊരു മോഡല്‍ ആകണം എന്നായിരുന്നു ആഗ്രഹം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ ഇരുന്ന് റാംപ് വാക്ക് കാണും. പക്വത എത്തുമ്പോള്‍ മാറിക്കൊള്ളും എന്ന് വീട്ടുകാരും കരുതി. എന്നാല്‍ വളരുന്തോറും എനിക്കൊപ്പം ആ ആഗ്രഹവും വളര്‍ന്നു. പ്ലസ് ടു കഴിഞ്ഞ് എംബിബിഎസ്സിന് വിടണം എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പഠനം കഴിഞ്ഞിട്ട് ആഗ്രഹത്തിന്റെ പിന്നാലെ പോയിക്കോളൂ എന്ന നിര്‍ദ്ദേശം കിട്ടി.
അങ്ങനെ ശര്‍വാതി ഡന്റല്‍ കോളേജില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടി. പോസ്റ്റ് ഗ്രാജ്വേഷന് വിടുന്നതിന് മുന്‍പേ പറഞ്ഞു, ഇനി എന്റെ ലക്ഷ്യം റാംപ് ആണെന്ന്. മിസ്സ് ഇന്ത്യ സൗത്തില്‍ പങ്കെടുത്തപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിച്ചു. അറിഞ്ഞതൊന്നുമല്ല, അറിയേണ്ടതിനിയും ഒരുപാടുണ്ട് എന്ന് മനസ്സിലാക്കി. റാംപ് മോഡല്‍ ആയിത്തീരാനുള്ള കുറേ നല്ല ട്രെയിനിങുകള്‍ ലഭിച്ചു. ആ ഇടെയാണ് ഒരു ഏജന്‍സി മുഖേനെ ഡാര്‍വിന്റെ പരിണാമത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തത്. ആഗ്രഹിക്കാതെ സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്ക് സിനിമ ഇഷ്ടമാണ്. ആസ്വദിച്ചാണ് അഭിനയിക്കുന്നത്. വീട്ടുകാരുടെ പിന്തുണ ഉള്ളത് കൊണ്ട് ഞാന്‍ വളരെ അധികം സന്തോഷവതിയുമാണ്. ഡാര്‍വിന്റെ പരിണാമത്തിലെ വേഷം കണ്ടിട്ട് തന്നെയാണ് രക്ഷാധികാരി ബൈജുവിലേക്ക് അവസരം ലഭിച്ചത്.
ഇതിനിടയിൽ തന്റെ വിശ്വാസങ്ങളെ കുറിച്ച്മനസ്സ് തുറക്കുകയാണ് താരം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പള്ളിയിൽ പോകുന്നത് നിർത്തിയതിന്റെ കാരണമാണ് താരം തുറന്ന് പറയുന്നത്. മോഡലും നടിയയുമായ ഹന്നാ ഒരു ദന്ത ഡോക്ടർ കൂടിയാണ് , പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹന്നാ തന്റെ വിശ്വാസങ്ങളെ കുറിച്ച് പ്രതികരിച്ചത്
ഹന്ന എന്ന ഹീബ്രു വാക്കിന് കൃപ എന്നാണർത്ഥം. കർത്താവിന്റെ കൃപാവരങ്ങൾ ആവോളം ലഭിച്ച പെൺകുട്ടിയാണ് ഞാനും. നന്നായി പ്രാർത്ഥിക്കുന്നയാളാണ് ഞാൻ. എന്ത് തീരുമാനവും പ്രാർത്ഥിച്ചിട്ടേ എടുക്കാറുള്ളൂ. ദൈവം നമ്മുടെ ഉള്ളിലാണെന്നാണ് എല്ലാ മതങ്ങളും പറയുന്നത്. നല്ല ചിന്തയും നല്ല പ്രവൃത്തിയുമാണെങ്കിൽ ദൈവം ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണെനിക്ക്. പള്ളിയിൽ പതിവായി പോകാറില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ പതിവ് നിറുത്തിയത്. കുർബാനയൊന്നും കൈക്കൊള്ളാറില്ലെങ്കിലും ചിലപ്പോൾ എനിക്ക് തോന്നിയാൽ പള്ളിയിൽ പോകും. ഹന്ന പറയുന്നു.
https://www.facebook.com/Malayalivartha