എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം?

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി ആദ്യം ചിത്രം ചിത്രീകരണം തുടങ്ങിയിട്ടും മാധ്യമങ്ങള്‍ക്ക് പിടി കൊടുക്കാതെ മുങ്ങി നടക്കുകയാണ്. എന്തു കൊണ്ടാണിത് എന്ന ചോദ്യത്തിന് പ്രണവിന് ഉത്തരമുണ്ട്. ”എനിക്ക് മാധ്യമങ്ങളോട് വെറുപ്പില്ല. എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം എന്നു തോന്നി. അതുകൊണ്ടാണ്.”എന്നായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ പ്രതികരണം.
തന്റെ ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിലെ ഓണാഘോഷത്തില്‍ നൃത്തച്ചുവടുകളുമായി പ്രണവ് മോഹന്‍ലാല്‍ പങ്കെടുത്ത് വൈറലായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ലൊക്കേഷനിലാണ് പ്രണവ് അച്ഛന്‍ മോഹന്‍ലാലിന്റെ ഗാനത്തിനടക്കം ചുവട് വെക്കുന്നത്.
ഈ മാസം ഒന്നിനാണ് പ്രണവിന്റെ നായക അരങ്ങേറ്റ ചിത്രം ‘ആദി’യ്ക്ക് തുടക്കമായത്. എറണാകുളത്ത് പ്രണവ് ഉള്‍പ്പെടുന്ന ചിത്രീകരണത്തോടെയായിരുന്നു തുടക്കം. ‘some lies can be deadly’ എന്ന് ടാഗ്ലൈന്‍ നല്‍കിയിരിക്കുന്ന സിനിമ ഇമോഷണല്‍ ത്രില്ലറാണ്. കൊച്ചി കൂടാതെ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, ബംഗളൂരു എന്നിവിടങ്ങളില്‍ ആയിരിക്കും. ജീത്തു ജോസഫ് തന്നെയാണ് രചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
https://www.facebook.com/Malayalivartha