പൃഥ്വി സിനിമകൾ പരാജയമെന്ന് പ്രചരണം ; നിർമ്മാതാക്കൾ പിന്മാറുന്നതായി ആരോപണം

ടിയാന് പിന്നാലെ ആദം ജോണും പരാജയത്തിലേക്ക് കൂപ്പ് കുത്തിയതോടെ പല നിര്‍മാതാക്കളും ആശങ്കയില്‍. ചില നിര്‍മാതാക്കള്‍ അഡ്വാന്‍സും തിരികെ വാങ്ങി എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം . ഭാര്യാ സഹോദരന്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ നിര്‍മാതാവായ പാലക്കാട് സ്വദേശി പ്രോജക്ടില്‍ നിന്ന് പിന്‍മാറിയതായും . അഡ്വാന്‍സായി ഇയാള്‍ 30 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഈ തുക മടക്കിവാങ്ങാന്‍ വളരെ ബുദ്ധിപരമായാണ് നീക്കം നടത്തിയത്. പ്രോജക്ട് ഏറ്റെടുക്കുന്ന പുതിയ നിര്‍മാതാവില്‍ നിന്ന് അഡ്വാന്‍സ് തിരികെ വാങ്ങാനാണ് ശ്രമം എന്നുമുള്ള പ്രചാരണങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് . 20 കോടി മുടക്കിയ ടിയാന്‍ പന്ത്രണ്ട് കോടിയോളം നഷ്ടമാണ് ഉണ്ടാക്കിയിരുന്നത് .
ഓണച്ചിത്രമായ ആദം ജോണിന് പ്രിന്റ് ആന്റ് പബ്‌ളിസിറ്റി ഉള്‍പ്പെടെ 15 കോടിയോളമാണ് മുടക്ക് മുതല്‍. സ്‌കോട്ട്‌ലന്റിലായിരുന്നു ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് ആദ്യദിവസം തന്നെ മോശം റിപ്പോര്‍ട്ടാണ് ലഭിച്ചിരുന്നത് . തിരുവനന്തപുരം നിളയില്‍ കഴിഞ്ഞ ശനിയാഴ്ച ഫസ്റ്റ്‌ഷോയ്ക്ക് 30 പേരാണ് ഉണ്ടായിരുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം തിയേറ്ററുകളില്‍ പൊതുവേ കളക്ഷന്‍ കുറവാണെന്നും ആക്ഷേപമുണ്ട്. ഒരു വര്‍ഷത്തിനിടെ പൃഥ്വിരാജിന്റെ അഞ്ച് ചിത്രങ്ങളാണ് പരാജയപ്പെട്ടത്. ഡാര്‍വിന്റെ പരിണാമം, ഊഴം, ജയിംസ് ആന്റ് ആലീസ്, ടിയാന്‍, ആദം ജോണ്‍ എന്നിവയാണവ. എസ്ര മോശം സിനിമയായിരുന്നെങ്കിലും പൃഥ്വിരാജിന്റെ താരപ്പൊലിമയില്‍ ഇനീഷ്യല്‍ കളക്ഷന്‍ മികച്ചതായതിനാല്‍ നഷ്ടം വന്നിരുന്നില്ല .
പൃഥ്വിരാജ് തന്നെ സിനിമയുടെ നിര്‍മാണച്ചെലവ് കൂട്ടുന്നതായും പ്രചരണം ശക്തമാണ് . ഏഴ് കോടിക്ക് സംവിധായകന്‍ തീര്‍ക്കാമെന്ന് പറഞ്ഞ ഊഴം 9 കോടിക്കാണ് പൂര്‍ത്തിയായത്. അതില്‍ താരത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ് എന്ന് ഇക്കൂട്ടർ അവകാശപ്പെടുന്നു . സെറ്റില്‍ വൈകിയാണ് എത്തുന്നത് എന്നതാണ് മറ്റൊരു ആരോപണം. രാത്രി എട്ട് മണിയാകുമ്പോള്‍ പോവുകയും ചെയ്യും. വളരെ ചെറിയ ഇന്‍ഡസ്ട്രിയായ മലയാളത്തിന് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇക്കൂട്ടർ പറയുന്നു .
https://www.facebook.com/Malayalivartha