Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിലര്‍ അറസ്റ്റിലാകാനുണ്ട്...ഇനിയും ആരോക്കെ കുടുങ്ങും, ദിലീപിന്റെ കേസില്‍ ഇനിയും ചിലരെ അറസ്റ്റ് ചെയ്യുമെന്ന് സൂചന, ചാര്‍ളിയുടെ രഹസ്യ മൊഴി തലവേദനയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

08 OCTOBER 2017 07:55 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതു പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് . എന്നാല്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് ദിലിപ് കുറ്റക്കാരനാണോ എന്നതാണ്.

കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയുടെ രഹസ്യ മൊഴി ഒടുവില്‍ പോലീസിനും സുനിക്കും പാരയാകുമോ എന്നാണ് ഇനി അറിയേണ്ടത്. അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നത്. 

എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാം. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ആ ഫോണ്‍ സംബന്ധിച്ച് സുനി പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോള്‍ വീണ്ടും ആശയക്കുഴപ്പം ഉദിച്ചിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് പുറത്ത് വരുന്നത്. ചാര്‍ളിയുടെ രഹസ്യ മൊഴി തന്നെയാണ് നിര്‍ണായകമായിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിലെ ആദ്യ മാപ്പുസാക്ഷി ചാര്‍ലി ആകും എന്നാണ് സൂചന.

നടിയെ ആക്രമിച്ചതിന് ശേഷം സുനി ചാര്‍ലിയുടെ വീട്ടില്‍ എത്തിയിരുന്നു. സുനില്‍ കുമാറിന് ഒളിവില്‍ കഴിയാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തത് ചാര്‍ലി ആയിരുന്നു. തമിഴ്‌നാട്ടില്‍ ആയിരുന്നു സുനി ഒളിവില്‍ കഴിഞ്ഞിരുന്നത്. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സുനി നടത്തിയ ശ്രമങ്ങളെ കുറിച്ചും ചാര്‍ലിയുടെ മൊഴിയില്‍ വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. നടിയെ ആക്രമിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനിയുടെ കൈവശം ഉണ്ടായിരുന്നു എന്നാണ് സൂചന. അതിന് ശേഷം സുനി മൊബൈല്‍ സുരക്ഷിതമായി ഒളിപ്പിക്കുകയായിരുന്നോ എന്നാണ് സംശയിക്കുന്നത്.

ഫെബ്രുവരി 17 ന് രാത്രിയാണ് നടിയെ ആക്രമിച്ചത്. 19ന് സംസ്ഥാനം വിട്ടു. പിന്നീട് ഫെബ്രുവരി 21 ന് കോയമ്പത്തൂരില്‍ നിന്ന് വീണ്ടും കേരളത്തിലേക്ക് തിരിച്ചു. ഇതുവരെ സുനിയുെ കൈവശം മൊബൈല്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. ഈ ദിവസങ്ങളില്‍ സുനില്‍ കുമാര്‍ പലരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. പലരും സുനിയെ തിരിച്ചും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ചതിന് ശേഷം ആ വിവരം സുനില്‍ കുമാര്‍ ആരോട് ഫോണില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വിശദീകരിച്ചതായി മൊഴിയുണ്ട്.

എന്നാല്‍ ഇത് ആരായിരുന്നു എന്നതും ഇതുവരെ കണ്ടെത്തിയതായി വിവരമില്ല. ചാര്‍ലിയുടെ മൊഴി വിശ്വസിക്കുകയാണ് ആ മൊബൈല്‍ ഫോണ്‍ ഇപ്പോഴും നശിപ്പിക്കപ്പെട്ടിട്ടില്ല. അത് സുനില്‍ കുമാര്‍ തന്നെ സുരക്ഷിതമായി എവിടെയോ എത്തിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനില്‍ കുമാര്‍ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ട്. മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ സുനി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.


ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി രംഗത്തെത്തിയിരുന്നു. തനിക്ക് പ്രതിചേര്‍ക്കപ്പെട്ട ആരുമായും ഭൂമി ഇടപാട് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും രേഖകള്‍ ഹാജരാക്കാമെന്നും ആക്രമണത്തിന് ഇരയായ നടി പറഞ്ഞു. 

തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതുകൊണ്ടാണ് ഇതുപറയേണ്ടി വന്നത്. പ്രമുഖ നടനുമായി കുടുംബപരമായ സൗഹൃദമുണ്ടായിരുന്നു. അത് കുറച്ചുനാളുകള്‍ക്ക് ശേഷം ഇല്ലാതാകുകയും ചെയ്തു. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഇതല്ലാതെ മറ്റു ബിസിനസ് ബന്ധങ്ങള്‍ ആരുമായും ഉണ്ടായിട്ടില്ല.

എന്നെ ഉപദ്രവിച്ചവരുടെ പേരുവിവരങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടുമില്ല, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ ആണെങ്കില്‍ അവര്‍ കുറ്റവിമുക്തരായി പുറത്തുവരുകയും വേണമെന്നാണ് എന്റെ ആഗ്രഹമെന്നും നടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (10 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (17 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (28 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (48 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends