ആ ഓര്‍മ്മകള്‍ വിലപ്പെട്ടത്... മഹാരാജാസ് കോളേജിലെ കാലത്തെ കുറിച്ച് നടന് മമ്മൂട്ടി
പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് സംവിധായകനെ കാണാന്‍ പോയ മമ്മൂട്ടി പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് സംവിധായകനെ കാണാന്‍ പോയ മമ്മൂട്ടി മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്താണ് സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം മമ്മൂട്ടി കാണുന്നത്.
അക്കാലത്തെ ഹിറ്റ്മേക്കര് നിത്യഹരിതനായകന് പ്രേംനസീറിനെ നായകനാക്കി ഒരുക്കുന്ന എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് താല്പര്യമുള്ളവര് നേരില്‍ സമീപിക്കുക എന്നായിരുന്നു പത്രപരസ്യം.
സിനിമയോട് അടങ്ങാത്ത അഭിനിവേശമുള്ള മമ്മൂട്ടി സംവിധായകന് ശശികുമാറിനെ നേരില്‍ കാണാന്‍ തീരുമാനിച്ചു. എറണാംകുളം ഇന്റര്‍നാഷണല്‍ ഹോട്ടലിലായിരുന്നു ശശികുമാര്‍ ക്യാമ്പ് ചെയ്തത്.
ഹോട്ടലില്‍ ചെന്ന മമ്മൂട്ടിയോട് വളരെ സ്നേഹപൂര്‍വ്വം സംസാരിച്ച ശശികുമാര്‍ മമ്മൂട്ടിയുടെ മേല്‍വിലാസം വാങ്ങി പിന്നീട് അറിയിക്കാമെന്നും പറഞ്ഞായിരുന്നു മമ്മൂട്ടിയെ യാത്രയാക്കിയത്. പിക് നിക് എന്ന പ്രേംനസീര്‍ ചിത്രത്തില്‍ തനിക്ക് അവസരം ലഭിക്കുമെന്ന് കോളേജ് സുഹൃത്തുക്കളോടെല്ലാം മമ്മൂട്ടി വളരെ ആവേശത്തോടെ പറഞ്ഞിരുന്നു .
ചിത്രത്തിലേക്ക് വിളിവരും എന്ന് കരുതി എറെ പ്രതീക്ഷയോടെ മമ്മൂട്ടി കുറെ നാള് കാത്തിരുന്നു. പക്ഷേ, പിക് നിക് തിയേറ്ററിലെത്തിയപ്പോഴായിരുന്നു തന്റെ കാത്തിരിപ്പ് അര്‍ത്ഥശൂന്യമായിരുന്നെന്ന് മമ്മൂട്ടിക്ക് മനസ്സിലായത്.
https://www.facebook.com/Malayalivartha