Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജിനെ അമ്മയിൽ നിന്നും പുറത്താക്കാൻ നീക്കം; സിനിമയിൽ നിന്ന് ഔട്ടാക്കാനും!

10 OCTOBER 2017 11:40 AM IST
മലയാളി വാര്‍ത്ത

ദിലീപ് ജയിൽ മോചിതനായതോട പൃഥ്വിരാജിനെതിരെ മലയാള സിനിമയിൽ നീക്കം ശക്തം. പൃഥ്വിരാജ് കരാർ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങൾ അട്ടിമറിക്കാനും അദ്ദേഹത്തെ പരാജയപ്പെടുന്ന സിനിമകളിലെ നായിക നടന്നെന്ന് വിശേഷിക്കാനുമുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അമ്മയെ പിളർത്താൻ ശ്രമമുണ്ടെന്ന നടൻ മുകേഷിന്റെ പ്രസ്താവന പൃഥ്വിരാജിലേക്കാണ് വിരൽ ചൂണ്ടുന്നത്. അമ്മയിൽ നിന്നും പൃഥിയെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. എന്നാൽ തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്ന ദൃഢനിശ്ചയത്തിലാണ് താരം.

പൃഥ്വിയെ സിനിമയിൽ നിന്നും ഔട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദിലീപ് പുറത്തിറങ്ങിയ ഉടനെയാണ് പൃഥ്വിക്കെതിരായ നീക്കങ്ങൾ ശക്തമായത്. ദിലീപിനെ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്നും പുറത്താക്കാൻ മമ്മൂട്ടിക്കൊപ്പം നിന്ന് കളിച്ചത് പൃഥ്വിയാണ്. മമ്മൂട്ടിയോടുള്ള ദിലീപിന്റെ പകയുടെ കാരണവും ഇതു തന്നെ. എന്നാൽ ഇതേ യോഗത്തിൽ മോഹൻലാൽ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്.

എന്നാൽ അവ പ്രതിരോധിക്കാനുള്ള കരുത്ത് നടന് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. കാരണം താരങ്ങളിൽ ഭൂരിപക്ഷവും പൃഥ്വിക്കൊപ്പമല്ല. സാങ്കേതിക വിദഗ്ദ്ധർ സാധാരണ സിനിമയിലെ വിവാദക്കാരെ സ്വന്തം ചിത്രങ്ങളുമായി സഹകരിപ്പിക്കാറില്ല. വിവാദ നായകൻമാരെ അഭിനയിപ്പിച്ചാൽ ചിത്രവുമായി സഹകരിക്കാൻ പേരെടുത്ത താരങ്ങളും സാങ്കേതിക വിദഗ്ദരും തയാറായെന്നു വരില്ല. വിപ്ലവത്തിന് തയ്യാറുള്ള നടീനടൻമാർ മറ്റ് ഭാഷകൾ തേടി പോകട്ടെ എന്നാണ് നിലപാട്.

ദിലീപ് ചെയ്തത് തെറ്റോ ശരിയോ എന്ന ചർച്ചയല്ല അമ്മക്കുള്ളിലും സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനക്കുള്ളിലും നടക്കുന്നത്. സ്വന്തം കഞ്ഞിയായ സിനിമയിൽ സ്വയം മണ്ണ് വാരിയിട്ടു എന്നാണ് പൃഥ്വിരാജിനെ കുറിച്ച് സഹപ്രവർത്തകർ പറയുന്നത്. സിനിമക്കുള്ളിൽ ദിലീപിനെതിരെ ആരോപണം ഉയർന്നത് പോലുള്ള സംഭവങ്ങൾ വിരളമല്ലെന്നും അവർ വാദിക്കുന്നു. ആരോപണം ഉന്നയിക്കുന്ന നടൻമാർ സ്വന്തം പൂർവികൾ എന്താണ് ചെയ്തതെന്ന് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. അത് നടൻ സുകുമാരനെ ഉദ്ദേശിച്ചുള്ള ഒളിയമ്പാണ്.

ചുരുക്കത്തിൽ മലയാള സിനിമ രണ്ട് തട്ടായി തിരിഞ്ഞിരിക്കുകയാണ്. രണ്ടു പേരും രണ്ട് ഗ്രുപ്പായി നിന്ന് പോർവിളിക്കുന്നു. തന്റെ പുതിയ ചിത്രമായ ആദം ജോണിനെ തോൽപ്പിക്കാൻ നിഗൂഢമായ ശ്രമം നടന്നു എന്നും താരം പരാതിപ്പെടുന്നു. തന്റെ നിലപാടുകളിൽ നിന്നും പിൻമാറില്ലെന്നും താരം പറയുന്നു. അമ്മയുടെ യോഗത്തിൽ ഇക്കാര്യങ്ങൾ ശക്തമായി ഉന്നയിക്കാനും താരം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് എന്തുമാത്രം പിന്തുണ ലഭിക്കുമെന്ന് കണ്ടറിയാം.

മലയാള സിനിമയിലെ മികച്ച നടനായിരുന്നു സുകുമാരന്‍ നായര്‍. മലയാളസിനിമയിലെ മുന്‍കാല നായകന്മാരില്‍ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. മോഹന്‍ലാലിനെ പോലുള്ളവര്‍ക്ക് തുടക്കകാലത്ത് താങ്ങും തണലുമായിരുന്നു. ഗണേശ് കുമാറിനെ നടനാക്കിയ ഗോഡ് ഫാദര്‍. പക്ഷേ താരങ്ങളുടെ സംഘടന എത്തിയപ്പോള്‍ ഈ അതുല്യ പ്രതിഭയ്ക്ക് കിട്ടിയത് വിലക്കായിരുന്നു. സിനിമാരംഗത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ മൂന്നുവര്‍ഷത്തിലേറെക്കാലമാണ് സുകുമാരന്‍ സിനിമയില്ലാതെ വീട്ടിലിരുന്നത്. അന്ന് മധുവിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് സുകുമാരന്റെ വിലക്ക് മാറ്റാന്‍ സാധിച്ചത്.

ഈ വേദന ഉള്ളിലിട്ടാണ് മല്ലികാ സുകുമാരൻ മക്കളെ വളർത്തിയത്. തന്റെ വീട്ടിൽ തന്നെ ഒരു മമ്മൂട്ടിയും മോഹൻലാലും ഉണ്ടാകുമെന്ന് അന്നേ അവർ അഭിപ്രായപ്പെട്ടിരുന്നു. അതെ പോലെ മക്കൾ വളരുകയും ചെയ്തു. ഇങ്ങനെ പൃഥ്വിരാജ് വളർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പൃഥ്വിയെ സിനിമയിൽ നിന്നും ഔട്ടാക്കാനുള്ള ശ്രമം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (9 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (16 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (27 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (47 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends