Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതം മാറിയവരുടെ മാതാപിതാക്കളുടെ കാഴ്ചയുമായി ബദര്‍; മംമ്ത ടൈറ്റില്‍ റോളില്‍

10 OCTOBER 2017 04:09 PM IST
മലയാളി വാര്‍ത്ത

മതം മാറിയ പുതിയ മക്കളുടെ പഴയ മാതാപിതാക്കളുടെ അവസ്ഥയെന്തെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പത്ത് ചെറുസിനിമകളുമായി എത്തുന്ന ക്രോസ്‌റോഡില്‍ ഏറ്റവും ശക്തമായ പ്രമേയം അവതരിപ്പിക്കുന്നത് അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന 'ബദര്‍' ( നിലാവ്) ആണ്. ടൈറ്റില്‍ വേഷത്തില്‍ മംമ്താ മോഹന്‍ദാസാണ് എത്തുന്നത്. ബാബു അന്നൂരും കൈലാഷും ശ്രദ്ധേയമായ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



2016ല്‍ ആന്ധ്രയിലെ വാറംഗല്‍ ജില്ലയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി രാജേഷ് കെ.ആര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. 'യാക്കൂബി' എന്ന മുസ്‌ലിം സ്ത്രീയാണ് വെള്ളിത്തിരയില്‍ 'ബദറാ'യി മാറുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തനിക്ക് ലഭിച്ച ശക്തമായ കഥാപാത്രമാണെന്ന് മംമ്തമോഹന്‍ദാസ് പറഞ്ഞു. യഥാര്‍ഥ സംഭവത്തിലെ ശ്രീനിവാസ് എന്ന വയോധികന്‍ സിനിമയില്‍ നന്ത്യാര്‍വട്ടത്ത് മാധവന്‍നായരാകുന്നു. ബാബു അന്നൂരാണ് മാധവന്‍നായരായി അഭിനയിക്കുന്നത്.

മതവിശ്വാസങ്ങളുടെ ഇരുണ്ട മതില്‍ക്കെട്ടിനകത്ത്, സ്വന്തം മകനാല്‍ ഉപേക്ഷിക്കപ്പെട്ട ശവശരീരമായി നന്ത്യാര്‍വട്ടത്ത് മാധവന്‍നായര്‍ മാറുന്നു. മതംമാറ്റം ചര്‍ച്ചയായ പുതിയ കാലത്ത് സമൂഹത്തിനുമുന്നില്‍ ഞെട്ടിക്കുന്ന ചോദ്യങ്ങളാണ് സംവിധായകന്‍ ചിത്രത്തിലൂടെ ഉയര്‍ത്തുന്നത്. മാധവന്‍ നായരുടെ മകന്‍ ഉണ്ണി (കൈലാഷ്)യുടെ മതപരിവര്‍ത്തനം. മതം മാറിയ മകന്‍, സ്വന്തം അച്ഛന്റെ മരണാനന്തരകര്‍മ്മം നിഷേധിക്കുന്നു. മതം മാറ്റം ഒരു ജീവിതത്തില്‍ നിന്ന് മറ്റൊരു ജീവിതത്തിലേക്കുള്ള കുടിയേറ്റമോ കുടിയിറക്കമോ കുടിയൊഴിപ്പിക്കലോ അല്ല. അന്യാധീനപ്പെടലാണ്. നമ്മളെയോര്‍ത്ത് എന്നും കരയുന്ന അമ്മയില്‍ നിന്ന്, നമ്മളെക്കുറിച്ച് മാത്രം കരുതലുള്ള അച്ഛനില്‍ നിന്ന്, എന്തിന് എല്ലാ ജന്മബന്ധങ്ങളില്‍ നിന്നുമുള്ള അന്യവല്‍ക്കരണമാണത്. ക്രൗര്യം നിറഞ്ഞ പ്രാന്തവല്‍ക്കരണവുമുണ്ടതില്‍.
നേര്‍കര്‍മ്മിയുടെ കര്‍മ്മങ്ങളില്ലാതെ, അനാഥമാക്കപ്പെട്ട ശവം പോലെ, നന്ത്യാര്‍വട്ടത്ത് മാധവന്‍നായരുടെ മൃതശരീരം ഒരു പട്ടട കാത്ത് കിടക്കുമ്പോള്‍, മതം മാറിയ പുതിയ മക്കളുടെ പഴയ അച്ഛനമ്മമാരെ ഓരോ പ്രേക്ഷകനെയും ഓര്‍മ്മപ്പെടുത്തുന്നു എന്നതാണ് 'ബദര്‍' എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം.
മതവിശ്വാസങ്ങളുടെ മദപ്പാടുകള്‍ക്കു മുന്നില്‍ പതറാതെ, ഭയക്കാതെ നില്‍ക്കാന്‍ സ്ത്രീക്കേ ആകൂ എന്ന പ്രഖ്യാപനമാണ് വാറംഗലിലെ യാക്കൂബി തന്നതെങ്കില്‍, ആ പ്രഖ്യാപനത്തിന്റെ പൂര്‍ത്തീകരണമാണ് ബദറിന്റെ മൊഴിത്തീര്‍പ്പിലൂടെ പ്രേക്ഷകന്റെ മനസ്സിനെ സാന്ത്വനപ്പെടുത്തുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (9 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (16 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (27 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (47 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends