Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജിനെ ഒറ്റികൊടുക്കുമ്പോൾ യുവതാരങ്ങൾ അമ്മയുമായി അകലുന്നു...

11 OCTOBER 2017 11:17 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ യുവനടൻമാരായ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവർ താരസംഘടനയായ അമ്മയിൽ നിന്നും അകലുന്നു. ഇവരെ കൂടാതെ രമ്യാ നമ്പീശന്റെയും മഞ്ജു വാര്യരുടെയും ഭാവനയുടെയും നേതൃത്വത്തിലുള്ള നടിമാരുടെ സംഘവും അമ്മയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഫലത്തിൽ മമ്മൂട്ടിയുടെയും ലാലിന്റെയും ഇന്നസെന്റിന്റെയും നേതൃത്വത്തിൽ രൂപം കൊണ്ട അമ്മ അധികം വൈകാതെ രക്തസാക്ഷിത്വം വഹിക്കും.

ഇക്കാര്യം മുൻകൂട്ടി കണ്ട മുതിർന്ന താരങ്ങൾ വിപ്ലവകാരികളെ സംഘടനയിൽ നിന്നൊഴിവാക്കി തങ്ങൾ പറഞ്ഞാൽ കേൾക്കുന്നവരെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരാനും ശ്രമം നടത്തുന്നുണ്ട്. എന്നാൽ പലരും വഴക്കിനു പോകാതെ താരസംഘടനയുമായുളള ബന്ധത്തിന് പരിധി നിശ്ചയിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. യുവനടൻമാർ സംഘടനവുമായി സഹകരിക്കേണ്ടെന്ന നിലപാട് തുടരുകയാണ്.

മുതിർന്ന നടനായ ബിജു മേനോനും അമ്മയുമായി സഹകരിക്കുന്നില്ല.

ദിലീപ് വിഷയമാണ് താരങ്ങളെ അമ്മയിൽ നിന്നും അകറ്റിയത്. താരങ്ങൾ പലതട്ടിൽ നിന്നും പരസ്പരം പോരടിക്കുമ്പോഴാണ് യുവതാരങ്ങൾ ഇത്തരം സംഘടനകളുമായി നിശ്ചിത അകലം പാലിക്കാൻ തീരുമാനിച്ചത്. മനപൂർവമല്ലെങ്കിലും യുവതാരനിര എല്ലാവരിൽ നിന്നും അകലുന്നു. ഒരുതരം വിവാദത്തിലും ഇവർ ഇടപെടുന്നില്ല. ദിലീപ് വിഷയത്തിൽ ദുൽഖർ സൽമാൻ, ആസിഫ്, ഫഹദ് തുടങ്ങിയവർ ഇടപെട്ടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം വിഷയങ്ങളിൽ പണ്ടും
താരങ്ങൾ സംസാരിച്ചിട്ടില്ല.

മലയാള സിനിമയുടെ പോക്ക് ശുഭകരമല്ലെന്ന അഭിപ്രായമാണ് സംഘടനയിൽ പലർക്കുമുള്ളത്. എന്നാൽ തങ്ങൾ ഇക്കാര്യം പറഞ്ഞ് മോശക്കാർ ആകുന്നതെന്തിനെന്നും അവർ ചോദിക്കുന്നു. ചില മുതിർന്ന താരങ്ങൾ ഇത്തരത്തിൽ അവരെ ഉപദേശിക്കുണ്ട്.

എന്നും തർക്കത്തിൽ പക്ഷം പിടിക്കുന്ന മമ്മൂട്ടി തന്റെ മകനെ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നില്ല. ദുൽഖർ സ്ഥലത്തില്ലെന്ന മറുപടിയാണ് ചോദിക്കുന്നവരോട് മമ്മൂട്ടി പറയാറുള്ളത്. വിവാദങ്ങളിൽ സ്ഥാനം പിടിച്ച് മകന്റെ ഭാവി ഇല്ലാതാക്കാൻ മമ്മൂട്ടി ഒരുക്കമല്ല. എല്ലാം മുൻകൂട്ടി കണ്ടാണ് മമ്മൂട്ടിയുടെ പ്രവർത്തനം.

തിലകനെ പോലുള്ളവരുടെ ശാപമാണ് അമ്മയെ നാശത്തിലേക്ക് നയിക്കുന്നത്. അവസാന കാലത്ത് തിലകനെ അമ്മയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. തിലകനെതിരെ പ്രസിദ്ധരായ താരങ്ങൾ പോലും സംസാരിച്ചു. തിലകന്റെ അവസരങ്ങൾ ഇല്ലാതാക്കി. മമ്മൂട്ടിയെയും മോഹൻലാലിനെയും മുന്നിൽ നിർത്തി ദിലീപാണ് തിലകനെ വെട്ടിയത്. സംവിധായകൻ വിനയൻ മാത്രമാണ് തിലകനൊപ്പം നിന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (9 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (16 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (27 minutes ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (47 minutes ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 hour ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (1 hour ago)

സ്വർണവിലയിൽ കുതിപ്പ് ..  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (2 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (2 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (3 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

Malayali Vartha Recommends