Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നസെന്റിനോട് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ നിർദ്ദേശിച്ച് സി പി എം; സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ സംഘടനയിലെ ഒരു വിഭാഗം

18 DECEMBER 2017 01:10 PM IST
മലയാളി വാര്‍ത്ത

ഇന്നസെന്റിനോട് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സി പി എം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അമ്മ പ്രസിഡന്റ് സ്ഥാനം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചത്. ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ സംഘടനയിലെ ഒരു വിഭാഗം ആലോചിക്കുന്നു.

അമ്മ എന്ന താരസംഘടനയുടെ നേത്യത്വവും പാർട്ടി പ്രാതിനിധ്യവും ഒരുമിച്ച് പോകില്ലെന്ന് ഇന്നതെന്ന് മനസിലാക്കി. നേരത്തെ ദിലീപ് വിഷയം ഉണ്ടായപ്പോൾ ഇന്നസെന്റ് ദിലീപിനൊപ്പം നിന്നു. ദിലീപിനെതിരെ സിപിഎം അതിശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ ഇന്നസെന്റ് സമവായത്തിന്റെ ഭാഷയാണ് സംസാരിച്ചത്. പാർട്ടി അപ്പോൾ തന്നെ ഇന്നസെന്റിനെ താക്കീതു ചെയ്തിരുന്നു. മുകേഷിനെയും ഗണേശനെയും താക്കീത് ചെയ്തപ്പോൾ ഇന്നസെന്റിനും കർശന താക്കീത് നൽകിയിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് അനുസരിക്കാൻ കഴിയില്ലായിരുന്നു.

നടൻ പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്നസെന്റിനെതിരെ നീങ്ങുകയാണ്. ഇന്നസെന്റിന് സിനിമക്കെതിരെ നീങ്ങാൻ താത്പര്യമില്ല. വിവാദങ്ങൾക്ക് ഇട നൽകാതെ പ്രവർത്തിക്കാനാണ് അദ്ദേഹത്തിനിഷ്ടം. എന്നാൽ അമ്മയുടെ പ്രസിഡന്റായിരുന്നു കൊണ്ട് തനിക്ക് വിവാദ രഹിതമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഇന്നസെന്റ് മനസിലാക്കി. ദിലീപ് വിഷയം വന്നപ്പോൾ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചതാണ്. എന്നാൽ മമ്മൂട്ടി അന്ന് വിലക്കി. മോഹൻലാലും എതിർത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് പക്വതയുള്ള ഒരാൾ വേണമെന്നാണ് അവർ പറഞ്ഞത്. ഇടവേള ബാബുവിനാണ് ഇനി നറുക്ക് വീഴാൻ സാധ്യതയുള്ള തെങ്കിലും അത് എത്രത്തോളം ശരിയാകുമെന്ന് സിനിമാ പ്രവർത്തകർ പോലും സംശയിക്കുന്നു.

അമ്മ പ്രസിഡണ്ട് സ്ഥാനം ഇന്നസെന്റ് ഒഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് 2019ലെ പാർലെമെന്റ് തെരഞ്ഞടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകണമെന്നില്ല. തെരഞ്ഞടുപ്പിനോട് അടുക്കുമ്പോൾ നേതാക്കൾ വിവാദങ്ങളിൽ നിന്നും മാറി നിൽക്കണമെന്നാണ് സി പി എം നിലപാട്. അസുഖം പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിലും ഇന്നസെന്റ് വീണ്ടും തെരഞ്ഞടുപ്പിൽ മത്സരിക്കും. മണ്ഡലത്തിൽ തെറ്റില്ലാത്ത പേരുണ്ട് ഇന്നസെന്റിന്. അതുകൊണ്ട് തന്നെ അദ്ദേഹം വിജയിക്കാനും സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയെ എന്തിനു പിണക്കുന്നു എന്നാണ് ഇന്നസെന്റ് ചിന്തിക്കുന്നത്.

അതിനിടെ ഇന്നസെന്റ് വീണ്ടും മത്സരിച്ചാൽ അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ അമ്മയിലെ യുവതുർക്കികൾ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ നിർത്തുന്ന സ്ഥാനാർത്ഥി ജയിച്ചില്ലെങ്കിലും ഒരു മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് അവർ ചിന്തിക്കുന്നു. അത് വഴി സംഘടന രണ്ട് ചേരിയിലാണെന്ന വികാരം ധ്വനിപ്പിക്കാം. ഏതായാലും വലിയ പ്രതിസന്ധിയിലേക്കാണ് അമ്മ നീങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (27 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (46 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (52 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends