പ്രണവ് നടനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍, ഒരുപാട് പേര്‍ നിര്‍ബന്ധിച്ച ശേഷമാണ് ആദിയില്‍ അഭിനയിച്ചത്, സിനിമയ്ക്ക് വേണ്ടി തായ്‌ലന്റില്‍ പോയി പാര്‍ക്കൗര്‍ പരിശീലിച്ചെന്നും മോഹന്‍ലാല്‍

മകന്റെ ആദ്യ സിനിമ ആദി നല്ല ത്രില്ലറാണെന്ന് മോഹന്‍ലാല്‍. മുംബയിലെ ബാണ്ടു മാഗ്‌നെറ്റ് മാളില്‍ സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. നടനെന്ന നിലയില്‍ പറയുകയാണെങ്കില്‍ പ്രണവിന്റെ പ്രകടനം നന്നായിട്ടുണ്ട്. അച്ഛനെന്ന നിലയില്‍ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു. സിനിമ കണ്ടശേഷം ആനന്ദക്കണ്ണീരോടെയാണ് മോഹന്‍ലാല്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം പുറത്ത് വന്നത്. പ്രണവിന്റെ ആദ്യ സിനിമയാണെന്ന് തോന്നുന്നില്ലെന്ന് സുരാജ് പറഞ്ഞു. അച്ഛനേ അഡ്വഞ്ജറാണ്, പിന്നെ മകനെ കുറിച്ച് പറയണോ എന്നും സുരാജ് ചോദിച്ചു. മുംബയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ സിനിമയ്ക്ക് എത്തിയത്.
പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണ് ജീവിതത്തില്‍ രസമുണ്ടാകുന്നതെന്നും പ്രണവ് ഒരിക്കലും ഒരു നടനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അഭിനയിക്കാന്‍ പ്രണവിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഒരുപാട് പേര്‍ നിര്‍ബന്ധിച്ച ശേഷമാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. സിനിമയ്ക്ക് വേണ്ടി തായ്‌ലന്റില്‍ പോയാണ് പാര്‍ക്കൗര്‍ പരിശീലിച്ചത്. പണ്ട് മുതലേ ജിംനാസ്റ്റിക്കും റോക്ക് ക്ലൈംബിംഗും പരിശീലിച്ചിരുന്ന പ്രണവ് ഈ സിനിമയില്‍ അഭിനയിക്കാന്‍ കാരണം പാര്‍ക്കൗര്‍ തന്നെയാണ്. ഫ്രാന്‍സില്‍ നിന്നുള്ളവരും ഇവിടെയുള്ളവരുമാണ് സിനിമയ്ക്ക് വേണ്ടി പ്രണവിനെ പാര്‍ക്കൗര്‍ ചെയ്യിച്ചതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ജിത്തുജോസഫ് ഒരു കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടമായെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ജിത്തുവിനൊപ്പം പ്രണവ് രണ്ട് സിനിമകളില്‍ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നത് കൂടുതല്‍ കഫംര്‍ട്ടബിളായിരിക്കുമെന്ന് പ്രണവിന് തോന്നി. അതുകൊണ്ടാണ് ജിത്തുവിന്റെ സിനിമ തന്നെ തെരഞ്ഞെടുത്തത്. തന്നേക്കാള്‍ സന്തോഷിക്കുന്നത് ജിത്തുവാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജിത്തുജോസഫിന് നന്ദി പറയാനും താരം മറന്നില്ല.
https://www.facebook.com/Malayalivartha