മലയാള സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല ; ലെന

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ലെന. കരിയറില്‍ താൻ എടുത്ത നല്ല തീരുമാനമാണ് രണ്ടാം ഭാവത്തിനു ശേഷം നായികയായി സിനിമയില്‍ തുടരേണ്ടന്ന് തീരുമാനിച്ചതെന്ന് താരം പറയുന്നു. രണ്ടാം ഭാവം കഴിഞ്ഞിരിക്കുന്ന സമയത്ത് നല്ല ഓഫറുകള്‍ വന്നപോളും എല്ലാവരും സിനിമയില്‍ തന്നെ നിന്നൂടേ എന്ന് ചോദിച്ചു എന്നാൽ പഠിത്തത്തിനായി എല്ലാം വേണ്ടാന്ന് വയ്ക്കുകയായിരുന്നു എന്ന ലെന പറയുന്നു.
അതേസമയം വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന താര സംഘടനയെപ്പറ്റി വ്യക്തമായ ധാരണയില്ലെന്ന് നടി തുറന്ന് പറയുന്നു . സംഘടനയുടെ രൂപവത്കരണ സമയത്ത് ഞാന്‍ സ്‌കോട്‌ലന്‍ഡിലായിരുന്നു. തിരിച്ചു വന്നതിനുശേഷം ഞാന്‍ എേന്റതായ തിരക്കുകളിലായിരുന്നുവെന്നാണ് താരതിന്റെ പ്രതികരണം.
നടി ആക്രമിക്കപ്പെടുമ്പോള്‍ ഞാന്‍ സിഡ്‌നിയിലായിരുന്നു, അതുകൊണ്ട് സംഭവം വളരെ കഴിഞ്ഞാണ് അറിഞ്ഞത്. ആ സംഭവം അറിഞ്ഞ ശേഷം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട് എന്ന് ലെന പറയുന്നു. അതുകൊണ്ടുതന്നെ പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കാൻ താരം ശ്രദ്ധിക്കാറുണ്ടെന്നും സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലഎന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha