ദിലീപിന്റെ കാരവനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിച്ച് പ്രണവ് അത്ഭുതപ്പെടുത്തിയെന്ന് ഹരീഷ് പേരാടി

പ്രണവ് മോഹന്‍ലാല്‍ നാടോടിയായ നടനാണെന്ന് ഹരീഷ് പേരാടി. എല്ലാവരും സ്‌നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവിനെ പരിചയപ്പെടുന്നത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റില്‍ വെച്ചാണ്. ജോസൂട്ടിയുടെ സ്‌ക്രപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു എന്നതായിരുന്നു പ്രത്യേകത. ഈ ഉത്തരവാദിത്വത്തെക്കാളും ദിലീപ് എന്ന സൂപ്പര്‍ താരത്തിന്റെ കൂടെ നില്‍ക്കുന്നു എന്ന ആവേശത്തെക്കാളും എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ഈ ചെറുപ്പക്കാരനായിരുന്നു ...
ഒരു സഹസംവിധായകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തൊടെ, സിനിമയിലെ നടി നടന്‍മാരൂടെ ആവശ്യങ്ങള്‍ക്കായി അവരുടെ പിന്നാലെ പ്രണവ് ഓടി നടന്നിരുന്നു. ദിലീപിന്റെ കാരവനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിച്ചു. മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയില്‍ ഷെയര്‍ ചെയത് താമസിച്ചു. പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടന്‍.... അപ്പുവിനെ അങ്ങനെ വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടമെന്ന് ഹരീഷ് പേരാടി പറയുന്നു. ഇതുപോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യമെന്നും ഹരീഷ് പേരാടി ഫെയിസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha