സിനിമാ പാരഡീസൊ ക്ലബ്ബ് 2017ലെ ചലച്ചിത്ര പുരസ്ക്കാരം; മികച്ച നടൻ ഫഹദ് ഫാസിൽ, മികച്ച നടി പാർവതി

ചലച്ചിത്ര പ്രേമികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസൊ ക്ലബിന്റെ(സി.പി.സി) 2017ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. മികച്ച നടനായി ഫഹദ് ഫാസിലും മികച്ച നടിയായി പാർവതിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‍കാരം ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ചിത്രം - അങ്കമാലി ഡയറീസ്. സജീവ്പാഴൂരും ശ്യാം പുഷ്ക്കരനുമാണ് മികച്ച തിരക്കഥക്കുള്ള പുരസ്‌ക്കാരത്തിന് അർഹരായത്. ചിത്രം -തൊണ്ടിമുതലും ദൃക്സാക്ഷിയും.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർക്ക് മികച്ച സ്വഭാവ നടനുള്ള പുരസ്‍കാരം ലഭിച്ചു. സ്വഭാവ നടിക്കുള്ള അവാർഡ് കൃഷ്ണ പദ്മകുമാറിനാണ്. ചിത്രം - രക്ഷാധികാരി ബൈജു. മികച്ച ഛായാഗ്രാഹണത്തിനുള്ള പുരസ്ക്കാരം ഗിരീഷ് ഗംഗാധരൻ, രാജീവ് രവി എന്നിവർക്കാണ്. അങ്കമാലി ഡയറീസ് ആണ് ഗിരീഷിനെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് രാജീവ് രവിയെ നേട്ടത്തിന് അർഹനാക്കിയത്.
മികച്ച സംഗീത സംവിധായകന്‍ - റെക്സ് വിജയന്‍ (മായാനദി, പറവ ), മികച്ച എഡിറ്റര്‍ കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും). ഓഡിയൻസ് പോളിലെ ശക്തമായ മത്സരത്തിന് ശേഷം അവസാന റൗണ്ടിൽ മായാനദി, പറവ, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ് തുടങ്ങിയ മികച്ച ചിത്രങ്ങളുടെ കൂടെ മത്സരിച്ചാണ് ജൂറി അഭിപ്രായത്തിലും തൊണ്ടിമുതലും ദൃക്സാക്ഷിയും പുരസ്‌ക്കാരത്തിനർഹമായത്.
https://www.facebook.com/Malayalivartha