ആദിയിൽ അച്ഛനെയും മകനെയും ഒരേ ഫ്രെയിമില്‍ കണ്ട സന്തോഷത്തില്‍ ആരാധകര്‍ ; പ്രേക്ഷകർ ഏറെ ആസ്വദിച്ച രംഗം സോഷ്യല്‍ മീഡിയയില്‍ വൈറൽ

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തീയേറ്ററിൽ നല്ല രീതിയിലുള്ള പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തെ പുകഴ്ത്തി പ്രേക്ഷകരും സിനിമാ രംഗത്തുള്ളവരും മുന്നോട്ട് വന്നിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ മെയിൻ സസ്പെൻസ് പുറത്തായെങ്കിലും അച്ഛനെയും മകനെയും ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും എത്തിയ ആ രംഗം പ്രേക്ഷകർ ഏറെ ആസ്വദിച്ചു. ആ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന നീരാളി എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് ആദി കാണാന്‍ മോഹന്‍ലാല്‍ എത്തിയത്. ഒരു നടനെന്ന നിലയില്‍ അദ്ദേഹം നല്ലൊരു പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന് സിനിമയെ പറ്റിയുള്ള അഭിപ്രായം.
https://www.facebook.com/Malayalivartha