'ലാല്‍ സാറിനൊപ്പം ഇനി ഒരവസരം കിട്ടിയാല്‍ മറ്റുതടസ്സങ്ങളെയെല്ലാം ഒഴിവാക്കി ഞാന്‍ വന്ന് അഭിനയിക്കും';മരിക്കും മുൻപ് മോഹൻലാലിന് കൊടുത്ത വാക്കു പാലിച്ചു ഈ നായിക

ഇന്ത്യന്‍ സിനിമയുടെ വന്മരങ്ങളായ അമിതാഭ് ബച്ചന്‍ , കമല്‍ ഹാസന്‍ , രജനീകാന്ത് , ചിരംന്ജീവി , മോഹന്‍ലാല്‍ എന്നിവരോടൊപ്പമെല്ലാം അഭിനയിച്ച നായികയാണ് സൗന്ദര്യ.സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തെന്നിന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച കലാകാരിയാണ് സൗന്ദര്യ
മോഹന്‍ലാല്‍ ആദ്യമായി സൗന്ദര്യയെ നായികയാക്കാന്‍ ആഗ്രഹിക്കുന്നത് അയാള്‍ കഥ എഴുതയാണ്എന്ന ചിത്രത്തിലാണ്. പക്ഷേ ,അമിതാഭ് ബച്ചനൊപ്പം സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്ന കാരണത്താല്‍ മോഹന്‍ലാലിന്‍റെ ഓഫര്‍ സ്വീകരിക്കാന്‍ സൗന്ദര്യയ്ക്ക് കഴിഞ്ഞില്ല. അന്ന് ,മോഹന്‍ലാലിനോട് സൗന്ദര്യ പറഞ്ഞിരുന്നു ലാല്‍ സാറിനൊപ്പം ഇനി ഒരവസരം കിട്ടിയാല്‍ മറ്റുതടസ്സങ്ങളെയെല്ലാം ഒഴിവാക്കികൊണ്ട് ഞാന്‍ വന്ന് അഭിനയിക്കുമെന്ന്. ഒടുവില്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലേക്ക് മോഹന്‍ ലാലിന്‍റെ നായികയായി സൗന്ദര്യയെ ക്ഷണിക്കുമ്പോള്‍ സൗന്ദര്യ വിജയ് കാന്തിനൊപ്പം ചൊക്ക തങ്കം എന്ന തമിഴ് ചിത്രത്തിന്‍റെ സെറ്റിലാണ് . മോഹന്‍ലാല്‍ ചിത്രത്തിലേക്ക് വിളി വന്നതും ചിത്രത്തിന്‍റെ സംവിധായകനോട് സൗന്ദര്യ മോഹന്‍ലാലിന്‍റെ നായികയാവാന്‍ വാക്ക് കൊടുത്ത കാര്യം പറഞ്ഞു. തമിഴ് സംവിധായകന്‍ ഭാഗ്യരാജ് വളരെ വേഗത്തില്‍ സൗന്ദര്യയുടെ സീനുകളെല്ലാം പൂര്‍ത്തീകരിച്ചായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിന്‍റെ നായികയാവാന്‍ പറഞ്ഞയച്ചത്.
https://www.facebook.com/Malayalivartha