'ആദി'ക്കുവേണ്ടി പ്രണവ് മോഹൻലാലിനെ പാര്‍ക്കൗര്‍ പരിശീലിപ്പിച്ചത് ഇവരാണ്...

പ്രണവിന്റെ ആദി തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞോടുകയാണ്. ചിത്രത്തിൽ പ്രണവിന്റെ അഭിനയത്തെ അഭിനന്ദിച്ച് സിനിമാരംഗത്തുനിന്ന് നിരവധിപേർ രംഗത്തെത്തിയിരുന്നു. അഭിനയിക്കാന്‍ പ്രണവിന് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും ഒരുപാട് പേര്‍ നിര്‍ബന്ധിച്ച ശേഷമാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി തായ്‌ലന്റില്‍ പോയാണ് പാര്‍ക്കൗര്‍ പരിശീലിച്ചത്. പണ്ട് മുതലേ ജിംനാസ്റ്റിക്കും റോക്ക് ക്ലൈംബിംഗും പരിശീലിച്ചിരുന്ന പ്രണവ് ഈ സിനിമയില്‍ അഭിനയിക്കാന്‍ കാരണം പാര്‍ക്കൗര്‍ തന്നെയാണ്.
ഫ്രാന്‍സില്‍ നിന്നുള്ളവരും ഇവിടെയുള്ളവരുമാണ് സിനിമയ്ക്ക് വേണ്ടി പ്രണവിനെ പാര്‍ക്കൗര്‍ ചെയ്യിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ചിത്രത്തിൽ പ്രണവിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ പ്രകടനം കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. കേരളീയര്‍ക്ക് പരിചതിമില്ലാത്ത പാര്‍ക്കൗറാണ് ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് കാഴ്ച്ചവച്ചിരിക്കുന്നത്. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചുകയറാനും മതിലുകള്‍ക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാര്‍ക്കൗര്‍ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവിന്റെ തീപ്പൊരി ആക്ഷന്‍ രംഗങ്ങളുള്ള ആദിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പ്രണവിനെ പാര്‍ക്കൗര്‍ പഠിപ്പിച്ചത്. ഹോളിവുഡ് സിനിമകളിലടക്കം ആക്ഷന്‍ രംഗങ്ങളൊരുക്കുന്ന സംഘത്തിന്റെ പ്രയത്‌നം തന്നെയാണ് പ്രണവ് ഹീറോയായി മാറിയത്.
ആദി പുറത്തിറങ്ങിയതോടെ ഇപ്പോള്‍ യുട്യൂബില്‍ തരംഗമായ ഫ്രഞ്ച് ചിത്രം ഡിസ്ട്രിക് 13 ന് വേണ്ടി പാര്‍ക്കൗര്‍ ഒരുക്കിയതും ഇതേ സംഘം തന്നെയാണ്. ആദി സിനിമയില്‍ അസോഷ്യേറ്റായി പ്രവര്‍ത്തിച്ച വി. എസ് വിനായക്ക് ആണ് ഇവരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ഗൈല്‍സ് കോണ്‍സില്‍ ആണ് ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. കമല്‍ ഹാസന്റെ തൂങ്കാവനത്തിലും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളെല്ലാം ഒരുമിച്ചായിരുന്നു ഷൂട്ട്. തുടര്‍ച്ചായായുള്ള ദിവസങ്ങളിലായിരുന്നു പരിശീലനം.
https://www.facebook.com/Malayalivartha