സിനിമ മോഷ്ടാക്കളെ ലോകത്തിനു മുന്നിൽ തുറന്ന് കാട്ടാനുള്ള പരിശ്രമത്തിലാണ് ; ഇത് ഇന്ത്യന്‍ സംവിധായകര്‍ക്ക് തന്റെ മുന്നിയിപ്പും; ചാപ്പാകുരിഷിനെ വിമർശിച്ച് ഓസ്‌ട്രേലിയന്‍ സിനിമാ നിരൂപകന്‍

സിനിമകൾ പലപ്പോഴും മറ്റു ഭാഷകളിൽ നിന്നുമുല്ല മോഷണമാകാറുണ്ട്. അത്തരം സിനിമകൾ നല്ല രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുമുണ്ട്. അത്തരത്തിൽ വിമർശനങ്ങൾക്ക് പാത്രമായിരിക്കുകയാണ് മലയാളത്തിൽ വേറിട്ട സിനിമ അനുഭവം നൽകിയ ചാപ്പാ കുരിശ് എന്ന ചിത്രം. ഏഷ്യന്‍ സിനിമകളുടെ നിരൂപകനും എഴുത്തുക്കാരനുമായ വ്‌ളോഗര്‍ ഹിന്‍സ് ചെന്‍. സിനിമകളുടെ ആശയങ്ങളെ പകര്‍ത്തുന്നവരെ മോഷ്ടാക്കള്‍ എന്ന് വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യൻ സംവിധായകർ ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആരെയും അറിയിക്കാതെ മറ്റ് സിനിമകളുടെ ഇതിവൃത്തം തന്ത്രപരമായി മോഷ്ടിച്ച് ഇന്‍സ്‌പെയേര്‍ഡ് എന്ന ഒറ്റവാക്കിന് പിന്നില്‍ ഇവര്‍ കള്ളങ്ങളെല്ലാം ഒളിപ്പിച്ച് വയ്ക്കുകയാണെന്നും അത്തരം പരസ്യമോഷണത്തെ അംഗീകരിക്കാന്‍ സാധിക്കില്ല എന്നും കോറി അഭിപ്രായപ്പെട്ടു.
സുഹൃത്തുകള്‍ നിര്‍ദേശിച്ചത് അനുസരിച്ച് ചിത്രം കണ്ടപ്പോളാണ് ചാപ്പാകുരിശ് എന്ന ചിത്രം സൗത്ത് കൊറിയന്‍ സിനിമയുടെ കോപ്പിയടിയാണെന്ന് മനസിലായതെന്നും അദ്ദേഹം പറയുന്നു. ഇത്തരക്കാരുടെ മോഷണത്തെ ലോക ജനതയ്ക്ക് മുന്നില്‍ തുറന്ന് കാട്ടാനുള്ള പരിശ്രമത്തിലാണ് താനെന്നും ഇത് ഇന്ത്യന്‍ സംവിധായകര്‍ക്ക് തന്റെ മുന്നിയിപ്പാണിതെന്നും യുട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
2008 ല്‍ പുറത്തിറങ്ങിയ ചിത്രം ഹെര്‍ അപ്പാരന്റെ് ലാര്‍ഗോ വിഞ്ചിന്റെ പ്രമേയം മോഷ്ടിച്ചതാനെന്ന വാദവുമായി ഫ്രഞ്ച് സംവിധായകന്‍ ജെറോം സാല്ലേ തെലുങ്ക് സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിനെതിരെ രംഗത്ത് എത്തിയിരുന്നു അതിനു പിന്നാലെയാണ് അടുത്തൊരു കോപ്പിയടി വിവാദം.
https://www.facebook.com/Malayalivartha