"ആമി'നിയമക്കുരുക്കിൽ ; നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കണമെന്ന് ഹൈക്കോടതി

കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രം "ആമി' നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാർ, വാർത്താവിതരണ മന്ത്രാലയം, കേന്ദ്ര സെൻസർബോർഡ് എന്നിവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം.കേസിലെ എതിർ കക്ഷികളായ സംവിധായകൻ കമൽ, നിർമാതാക്കൾ എന്നിവർക്കും നോട്ടീസ് അയക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
https://www.facebook.com/Malayalivartha