Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

മത്സരാര്‍ത്ഥികളെല്ലാം ഉറങ്ങുമ്പോഴും തരികിട സാബുവും, അരിസ്‌റ്റോ സുരേഷും ഉറങ്ങിയിരുന്നില്ല; ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമില്ലാത്ത പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് ക്യാപ്റ്റൻ ശ്വേത...

26 JUNE 2018 10:41 AM IST
മലയാളി വാര്‍ത്ത

‘ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ പതിനാറ് മത്സരാർത്ഥികളാണ് താമസിക്കുന്നത്. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാണ്. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്.

പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും കൊടുക്കുന്നതായിരിക്കും.

അതേ സമയം പരിപാടിയില്‍ കാണിക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ്. ഓടാനും ഒളിക്കാനും കഴിയാതെ.. സ്വാകര്യതയ്ക്ക് ഇടനൽകാതെ... ടോയ്ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം സംസാരിക്കുന്നതും പ്രവര്‍ത്തികളുമെല്ലാം മത്സരത്തിന്റെ വിജയത്തിന് നിര്‍ണായകമായി മാറുകയും ചെയ്യും.

സ്ഥിരമായി വീട്ടില്‍ ക്യാമറ ഉള്ളതിനാല്‍ പലരും അക്കാര്യം മറന്ന് പോവും. ഇതോടെ പലതും വിവാദങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇതാണ് ബിഗ് ബോസ്സിന്റെ ഹൈലൈറ്റും. പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. പരിപാടിയുടെ നിബന്ധനകളെക്കുറിച്ച് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നുപറഞ്ഞത്.

പരിപാടിയിലെ മത്സരാർത്ഥിയായ അരിസ്റ്റോ സുരേഷിനെ സംബന്ധിച്ചിടത്തോളം ആദ്യ ദിവസം ശുഭകരമായിരുന്നില്ല. ശാരീരികമായി വയ്യാതായതോടെ മെഡിക്കല്‍ സഹായം തേടിയതിന് ശേഷമാണ് അദ്ദേഹം തിരികെ ഫോമിലെത്തിയത്. ഇടത് കാലിലെ പരിക്ക് കാരണം നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന അരിസ്റ്റോ സുരേഷിനെ വാരിയെടുത്ത് മെഡിക്കല്‍ സംഘത്തിന് മുന്നിലെത്തിച്ചത് തരികിട സാബുവാണ്. ഇടത് കാലിലെ പെരുവിരലില്‍ നേരത്തെയുണ്ടായിരുന്ന മുറിവ് പഴുത്തതാണ് അദ്ദേഹത്തിന് വിനയായി മാറിയത്. തരികിട സാബുവിന്റെ അപ്രതീക്ഷിത എന്‍ട്രിയുമായി ബന്ധപ്പെട്ട രൂക്ഷവിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങേറുന്നുണ്ട്.

മറ്റ് മത്സരാര്‍ത്ഥികളെല്ലാം ഉറങ്ങുമ്പോഴും തരികിട സാബുവും അരിസ്‌റ്റോ സുരേഷും ഉറങ്ങിയിരുന്നില്ല. കിടക്കയ്ക്കരികില്‍ അസ്വസ്ഥതയോടെ നില്‍ക്കുന്ന അദ്ദേഹത്തിനരികില്‍ നില്‍ക്കുന്ന സാബുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പരിപാടിയില്‍ ഓരോ ആഴ്ചയിലും ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന പതിവുണ്ട്. ശ്വേത മേനോനെയാണ് ഇത്തവണ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. എല്ലാവരോടും കൂടി അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് ശ്വേതയെ ക്യാപ്റ്റനായി നിയമിച്ചത്. പരിപാടിയില്‍ നിന്നും പുറത്ത് പോവേണ്ട ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ അരിസ്‌റ്റോ സുരേഷിന്റെ പേരായിരുന്നു താരം നിര്‍ദേശിച്ചത്. തുടരാന്‍ താല്‍പര്യമില്ലാത്ത തരത്തിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും ശ്വേത പറയുന്നു.

അഭിനയവും അവതരണവുമൊക്കെയായി ആകെ സജീവമായ പേളി മാണിക്ക് മമ്മിയെ കാണാതെ കഴിയുമോയെന്ന ആശങ്ക തുടക്കം മുതലേയുണ്ടായിരുന്നു. അടുക്കളയിലെത്തിയതോടെ താരം വികാരധീനയാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായതിനാല്‍ ഫോണില്ലാതെ തുടരാന്‍ പറ്റുമോയെന്ന കാര്യവും പേളിയെ അലട്ടുന്നുണ്ട്.

കാലിലെ കെട്ടുമായി നടക്കാന്‍ ബുദ്ധിമുട്ടുന്ന അരിസ്‌റ്റോ സുരേഷായിരിക്കുമോ പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. എന്നാല്‍ രഞ്ജിനി ഹരിദാസിന്റെ പേരും ക്യാപ്റ്റനായ ശ്വേതയുടെ പേരും ഈ വിഭാഗത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (7 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (25 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (34 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (58 minutes ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends