Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

രജിസ്റ്റര്‍ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗര്‍ഭിണിയായതോടെ ആ പ്രണയം തകർന്നെന്ന് തരികിട സാബു; തന്റെ ആദ്യ ചുംബനം ഒമ്പതാം ക്ലാസിൽ മൊട്ടിട്ട കാമുകനുമൊത്തായിരുന്നെന്നും, ഒടുവിൽ കാമുകൻ തേച്ചിട്ട് പോയതിന്റെ കാരണവും ബിഗ് ബോസിൽ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

27 JUNE 2018 11:51 AM IST
മലയാളി വാര്‍ത്ത

ജിമ്മിക്കി കമ്മലിന് ചുവടുവച്ചുകൊണ്ടായിരുന്നു ബിഗ് ബോസിന്റെ രണ്ടാം ദിനം തുടങ്ങിയത്.  വിരലിന് പരുക്കേറ്റ അരിസ്റ്റോ സുരേഷിന് വേണ്ട പരിചരണം പേളി മാണിയും രഞ്ജിനി ഹരിദാസും ചേര്‍ന്ന് നല്‍കി. അതിനു ശേഷം ബിഗ് ബോസ് ഹൗസ് വൃത്തിയാക്കാനായാണ് മത്സരാര്‍ത്ഥികള്‍ ഇറങ്ങിയത്.

ക്യാപ്റ്റനായ ശ്വേത മേനോന്റെ നേതൃത്വത്തിലാണ് മത്സരാര്‍ത്ഥികള്‍ പണി ആരംഭിച്ചത്. ആദ്യം അടിച്ചുവാരി വൃത്തിയാക്കലാണ് നടന്നത്. പിന്നീട് അടുക്കളയിലേക്ക് നീങ്ങിയ മത്സരാര്‍ത്ഥികള്‍ പാട്ടും കൂത്തുമായി അടുക്കളയിലെത്തി. ഇതിനിടെയാണ് ശ്വേതയ്ക്ക് ബിഗ് ബോസിന്റെ വിളി വന്നത്. ഫയലില്‍ വെച്ചിരിക്കുന്ന കത്ത് വായിക്കാന്‍ ശ്വേതയ്ക്ക് നിര്‍ദേശം കിട്ടിയെങ്കിലും മലയാളം അറിയാത്തത് കാരണം ഇതിന് സാധിച്ചില്ല. തനിക്ക് കണ്ണ് പിടിക്കുന്നില്ലെന്നും മലയാളം വായിക്കാനറിയില്ലെന്നും ശ്വേത അറിയിച്ചു.

ബിഗ് ബോസ് ഹൗസില്‍ മലയാളം മാത്രമേ സംസാരിക്കാവു എന്ന നിയമം നിലനില്‍ക്കെ മലയാളം വായിക്കാനറിയില്ലെന്ന ശ്വേതയുടെ തുറന്നുപറച്ചില്‍ ശ്രദ്ധേയമാണ്. തുടര്‍ന്ന് സാബുവാണ് കത്ത് വായിച്ചത്. ഓരോ മത്സരാര്‍ത്ഥികളേയും നാല് ഗ്രൂപ്പുകളായി തിരിച്ച്‌ ജോലികള്‍ നല്‍കാനായിരുന്നു നിര്‍ദേശം.

മറ്റുളളവര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് ശ്വേതയാണ് നിരീക്ഷിക്കുന്നത്. കുളിമുറി വൃത്തിയാക്കാനായി അതിഥി റായ്, ദിയ സന, ബഷീര്‍, ശ്രീനിഷ് അരവിന്ദ് എന്നിവരെയാണ് നിയോഗിച്ചിരുന്നത്. ജോലികള്‍ക്ക് ശേഷം ഓരോ പാട്ടുകള്‍ നല്‍കി ഇതിന് നൃത്തം ചെയ്യാനായിരുന്നു ഓരോ മത്സരാര്‍ത്ഥികള്‍ക്കും നിര്‍ദേശം ലഭിച്ചത്.

അപ്രതീക്ഷിതമായി അവരവരുടെ ഗാനം പ്ലേ ചെയ്യപ്പെടുമ്പോൾ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി നൃത്തം ചെയ്യണം. അര്‍ച്ചനയ്ക്കായിരുന്നു ആദ്യ ഊഴം. പിന്നാലെ ഒരു മധുരക്കിനാവിന്‍ എന്ന ഗാനത്തിന് അനൂപ് ചന്ദ്രനും നൃത്തം ചെയ്തു.

പിന്നീട് തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച്‌ തുറന്നു സംസാരിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. സാബുവായിരുന്നു ആദ്യം ആദ്യ പ്രണയത്തെ കുറിച്ച്‌ സംസാരിച്ചത്. രജിസ്റ്റര്‍ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് കൊണ്ടാണ് പ്രണയം തകര്‍ന്നതെന്ന് സാബു പറഞ്ഞു.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തനിക്ക് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായതെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. താന്‍ ആദ്യം സമീപിച്ചപ്പോള്‍ തന്നെ അവഗണിച്ച കുട്ടി പിന്നീട് താന്‍ കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നതായി അനൂപ് പറഞ്ഞു. എന്നാല്‍ അന്ന് താന്‍ പെണ്‍കുട്ടിയെ അവഗണിച്ചു.

പിന്നീട് തന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെണ്‍കുട്ടിയേും ഭര്‍ത്താവിനേയും കണ്ടതായും അനൂപ് പറഞ്ഞു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടി അന്ന് പൊട്ടിക്കരഞ്ഞതായി അനൂപ് വെളിപ്പെടുത്തി.

തന്റെ ആദ്യ പ്രണയത്തെ കുറിച്ച്‌ രഞ്ജിനി ഹരിദാസും പറഞ്ഞു. ഏറെ കാലത്തെ പ്രണയത്തിന് ശേഷം തന്നെ വിട്ട് അമേരിക്കയില്‍ പോയ കാമുകന്‍ മറ്റൊരാളെ വിവാഹം ചെയ്തതായി രഞ്ജിനി പറഞ്ഞു. ഒമ്പതാം ക്ലാസിലാണ് പ്രണയം തുടങ്ങിയത്. ആദ്യം സുഹൃത്തുക്കളായിരുന്നു.

സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയപ്പോഴാണ് തമ്മില്‍ കൂടുതല്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായതിന് ശേഷം കാമുകന്‍ തന്നെ കാണാന്‍ വീട്ടിലും, വീട്ടിലേക്കുളള വഴിയിലും ഒക്കെ വരും. തന്റെ ആദ്യ ചുംബനം അദ്ദേഹത്തോടൊത്ത് ആയിരുന്നുവെന്നും രഞ്ജിനി വെളിപ്പെടുത്തി.

പിന്നീട് അമേരിക്കയില്‍ എത്തിയപ്പോള്‍ ഗ്രീന്‍ കാര്‍ഡിന് വേണ്ടി അയാള്‍ യുഎസ് സ്വദേശിനിയെ വിവാഹം ചെയ്തതായും രഞ്ജിനി പറഞ്ഞു. ഇത് തന്നെ വിഷമിപ്പിച്ചതായും രഞ്ജിനി പറഞ്ഞു. ഇത് പറഞ്ഞ് കരഞ്ഞ രഞ്ജിനിയെ പേളി മാണിയാണ് ആശ്വസിപ്പിച്ചത്.

ചിത്രഗീതം കണ്ടിരുന്ന കാലത്ത് കാണുന്ന പാട്ടുകളിലെ നായികയായി താന്‍ മാറാറുണ്ടെന്ന് ശ്വേത പറഞ്ഞു. ആദ്യത്തെ പടം കരാര്‍ എഴുതിയപ്പോള്‍ താന്‍ മമ്മുക്കയെ പ്രണയിച്ചതായി ശ്വേത പറഞ്ഞു. മമ്മുക്ക പ്രണയിച്ചോ എന്നറിയില്ല. പിന്നീട് പ്രണയത്തിലേക്ക് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും താന്‍ സ്‌നേഹിക്കാന്‍ മറന്നതായി ശ്വേത വികാരാധീനയായി പറഞ്ഞു.

പിന്നീട് താനൊരു അമ്മ ആയപ്പോഴാണ് രക്ഷിതാക്കളെ പ്രണയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായതെന്ന് ശ്വേത പറഞ്ഞു. കണ്ണുനിറഞ്ഞ് കൊണ്ടാണ് ശ്വേത ഇത് സംസാരിച്ചത്. പിന്നീട് തന്റെ ആദ്യ പ്രണയം തന്റെ കുഞ്ഞിനോട് ആയിരുന്നുവെന്ന് ശ്വേത പറഞ്ഞു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നുള്ള നാരായണകുട്ടി, ശാരദ മേനോന്‍ ദമ്ബതികളുടെ മകളായി ചാണ്ഡിഗഡിലാണ് ശ്വേത ജനിച്ചത്. മമ്മൂട്ടിയോടൊപ്പം അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുളള അരങ്ങേറ്റം. ഇതില്‍ അഭിനയിക്കുമ്ബോഴാണ് മമ്മൂട്ടിയോട് പ്രണയം തോന്നിയതെന്നാണ് ശ്വേതയുടെ തുറന്നുപറച്ചില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (5 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (16 minutes ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (8 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (8 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (8 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (8 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (9 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (9 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (9 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (9 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (9 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (10 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (12 hours ago)

Malayali Vartha Recommends