Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ദിലീപ് വിഷയം ഇമേജിനെ ബാധിച്ചു; പരസ്പര വിശ്വാസമില്ലാത്ത സംഘടനയുടെ തലപ്പത്ത് നിന്നും സ്ഥാനം ഒഴിയാൻ മോഹൻലാൽ ?

27 JUNE 2018 03:14 PM IST
മലയാളി വാര്‍ത്ത

നടൻ മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നു. പരസ്പര വിശ്വാസമില്ലാത്ത ഒരു സംഘടനയുടെ തലപ്പത്ത് എന്തിന് തുടരണം എന്നാണ് ആലോചന. ദിലീപ് വിഷയം തന്റെ ഇമേജിനെ ബാധിച്ചു എന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നത്. തീരുമാനം ഉടൻ ഉണ്ടായേക്കും.

മോഹൻലാലിന്റെ വിശ്വസ്തൻ ആന്റണി പെരുമ്പാവൂരുമായി മാത്രം അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. അതിനിടെ വിവരം ചോർന്നു കിട്ടിയ ചില അഭ്യുദയകാംക്ഷികൾ  ലാലിനെ പിന്തിരിപ്പിക്കാൻ രംഗത്തുണ്ട്.

ദിലീപ് വിഷയം ഉയർത്തി, നാല് സിനിമാ നടിമാർ അമ്മയിൽ നിന്ന് രാജിവച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നത്. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് തന്റെ മാത്രം അഭിപ്രായമല്ലെന്നാണ് മോഹൻലാൽ കരുതുന്നത്. പ്രസിഡന്റായി ചുമതലയേൽക്കുന്ന ദിവസം ഒരു നിർണായക തീരുമാനം എടുക്കാൻ തനിക്ക് മാത്രം കഴിയില്ലെന്ന കാര്യം എല്ലാവർക്കുമറിയാമെന്നും ലാൽ കരുതുന്നു. ലാൽ വിരൽ ചൂണ്ടുന്നത് ഇടവേള ബാബുവിലേക്കാണ്.

മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകാൻ വിസമ്മതിച്ചതാണ്. എന്നാൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം പ്രസിസൻറായത്. ഇന്നസെന്റ് തുടരട്ടെ എന്ന അഭിപ്രായക്കാരനായിരുന്നു മോഹൻലാൽ. അപ്പോൾ ഇന്നസെന്റ് വിസമ്മതിച്ചു. എങ്കിൽ മമ്മൂട്ടിയെ പ്രസിഡന്റാക്കാൻ മോഹൻലാൽ നിർദ്ദേശിച്ചു. ബുദ്ധിമാനായ മമ്മൂട്ടി അതിൽ നിന്നും ഒഴിഞ്ഞു നിന്നു.

താൻ പ്രസിഡന്റായാൽ ദിലീപിനെ തിരിച്ചെടുക്കേണ്ടി വരുമായിരുന്നു എന്ന് മമ്മൂട്ടിക്ക് അറിയാമായിരുന്നു. പണ്ടും മമ്മൂട്ടി തനിക്ക് കേടുപാടുള്ള തീരുമാനങ്ങൾ എടുത്തിരുന്നില്ല. അത്തരം സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ തലയിൽ വച്ചു മാറുന്നതാണ് അദ്ദേഹത്തിന്റെ രീതി. ആർക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഒരിക്കലും അദ്ദേഹം രംഗത്ത് വരില്ല.

ഭാവന, റീമ കല്ലിങ്കൽ , ഗീതുമോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവരുടെ രാജി മോഹൻലാലിനെ സംബന്ധിച്ചടത്തോളം വലിയ പ്രഹരമായി. മലയാള സിനിമയിലെ മുടിചൂടാമന്നനായ തനിക്ക് നേരേ ഇത്രയും വലിയൊരു അനുസരണക്കേട് മോഹൻലാൽ പ്രതീക്ഷിച്ചില്ല. മഞ്ജു വാര്യർ തന്നെ ധിക്കരിക്കുമെന്ന് മോഹൻലാൽ കരുതുന്നില്ല. മലയാള സിനിമയിലെ നിത്യവസന്തമാണ് മോഹൻലാൽ. അമ്മയുടെ മക്കൾ രണ്ടായി പിരിഞ്ഞ് കലഹിക്കുന്നതിൽ അതിയായ വേദനയുണ്ടെന്ന് മോഹൻലാലുമായി ബന്ധപ്പെട്ടവർ പറയുന്നു.

തനിക്കുള്ള ഇമേജ് ദിലീപ് സംഭവത്തോടെ ഇടിഞ്ഞതായി ലാൽ കരുതുന്നു. ദിലീപിനെ തിരിച്ചെടുത്തത് കൊണ്ട് തനിക്ക് ഒരു ഗുണവുമില്ല. അത് പരിഹരിക്കാനുള്ള മാർഗമയാണ് തന്റെ പിൻമാറ്റത്തെ ലാൽ കാണുന്നത്. യഥാർത്ഥത്തിൽ അമ്മയിൽ ദിലീപിനെ തിരികെയെത്തിക്കണമെന്ന ആവശ്യം ലാലിന്റെതായിരുന്നില്ല. ഒരു സംഘടനയാകുമ്പോൾ കൂട്ടായി തീരുമാനിക്കണം. ഏറെ മാനേജ്മെൻറ് സൂക്ഷിക്കുന്ന താരമാണ് ലാൽ.

അദ്ദേഹം ആരെയും പിണക്കാതെ തന്റെ കാര്യം നോക്കുന്ന ഒരാളാണ്. ഒടിയൻ എന്ന മഹാസംഭവം ഉണ്ടാകാനിരിക്കെ തന്റെ ഇമേജ് തകർന്നതിൽ ഖിന്നനാണ് താരം. കൂടുതൽ രാജി ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. എന്ത് വില കൊടുത്തും മോഹൻലാലിന്റെ രാജി ഒഴിവാക്കാൻ ശ്രമം തുടങ്ങി. അങ്ങനെ വന്നാൽ അമ്മ തന്നെ ഇല്ലാതാകുമെന്ന് താരങ്ങൾ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends