Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

എന്റെ പേരിൽ അമ്മയെ പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു; നിരപരാധിത്വം തെളിയും വരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന് ദിലീപ്; അകത്തും പുറത്തും അമ്മയെ ഒറ്റപ്പെടുത്തി മക്കൾ

29 JUNE 2018 09:40 AM IST
മലയാളി വാര്‍ത്ത

ബലാത്സംഗക്കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരും രാഷ്‌ട്രീയ-സാംസ്‌കാരിക നായകരും. പ്രതിഷേധിച്ചു സംഘടനവിട്ട നാലുനടിമാര്‍ക്കു കിട്ടിയ അസാധാരണപിന്തുണയിലും അമ്മയുടെ നിലപാടിനെതിരേ സമൂഹത്തിന്റെ സര്‍വകോണില്‍നിന്നുയര്‍ന്ന പ്രതിഷേധങ്ങളിലും പകച്ച്‌ നേതൃത്വം. ജനപ്രതിനിധികളായ അമ്മ ഭാരവാഹികള്‍ പ്രതികരണത്തിനുപോലും ഭയന്ന്‌ ഒളിച്ചു. പ്രതിഷേധം രൂക്ഷമായതോടെ നിരപരാധിത്വം തെളിയിക്കാതെ ഒരു സംഘടനയിലേക്കും ഇല്ലെന്നു കാട്ടി ദിലീപ്‌ അമ്മ ഭാരവാഹികള്‍ക്കു കത്തുനല്‍കി.

കത്തിന്റെ പൂര്‍ണരൂപം:

ജനറല്‍ സെക്രട്ടറി, അമ്മ
തിരുവനന്തപുരം

സര്‍,

കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും, എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഫിയോക്ക് എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പ് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍നേര്‍ന്നുകൊണ്ട്,


ദിലീപ്
28/ 6/ 2018
ആലുവ

അതേ സമയം അമ്മയുടെ അടിയന്തരയോഗം വിളിക്കണമെന്നാവശ്യപ്പെട്ട്‌ നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനു കത്തുനല്‍കി. പൃഥ്വിരാജ്‌ ഒഴികെയുള്ള നടന്മാരൊന്നും വിഷയത്തില്‍ നിലപാട്‌ അറിയിച്ചിട്ടില്ല. രാജിവച്ച നടിമാര്‍ക്കൊപ്പമാണു താനെന്നു പറഞ്ഞ പൃഥ്വിരാജ്‌ പറയാനുള്ള കാര്യങ്ങള്‍ പറയേണ്ടസമയത്തു പറയുമെന്നും വ്യക്‌തമാക്കി.


അമ്മയ്‌ക്കെതിരേയുള്ള പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു. യുവജനസംഘടനയായ എ.ഐ.വൈ.എഫ്‌. കൊച്ചിയില്‍ മാക്‌ട ഓഫീസിനുമുന്നില്‍ അമ്മയുടെ പുതിയ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചു.

എറണാകുളം ജില്ലയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണം തടയുമെന്നും എ.ഐ.വൈ.എഫ്‌. മുന്നറിയിപ്പു നല്‍കി. മന്ത്രി ജി. സുധാകരന്‍ അമ്മയെയും ദിലീപിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കൊച്ചി കേന്ദ്രമാക്കി സിനിമാ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നു സുധാകരന്‍ ആരോപിച്ചു. നടപടി അമ്മ പുനഃപരിശോധിക്കണമെന്നു മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയും കെ.കെ. ശൈലജയും ആവശ്യപ്പെട്ടു.

ഇടതുനേതാക്കന്‍മാരായ കാനം രാജേന്ദ്രന്‍, എം.എ. ബേബി എന്നിവരും ശക്‌തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മോഹന്‍ലാലിനു നേര്‍ക്ക്‌ രൂക്ഷവിമര്‍ശനമുന്നയിച്ചു. അമ്മ അംഗങ്ങളായ ഇടത്‌ ജനപ്രതിധികളെ വിമര്‍ശിച്ച്‌ സി.പി.എം. പൊളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ടും രംഗത്തെത്തി. അതേസമയം പരസ്യപ്രതികരണം നടത്തരുതെന്നാണ്‌ അമ്മ ഭാരവാഹികള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. തമിഴ്‌സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലുള്ള മോഹന്‍ലാല്‍ ജൂലൈ പത്തിന്‌ തിരിച്ചെത്തിയശേഷമേ സംഘടനയുടെ ഔദ്യോഗിക പ്രതികരണമുണ്ടായേക്കു.


കഴിഞ്ഞ അമ്മ പൊതുയോഗത്തില്‍ നാടകീയവും ആസൂത്രിതവുമായി ദിലീപിനെ തിരിച്ചെടുത്തിയതോടെയാണ്‌ സംഘടനയില്‍ കലാപക്കൊടി തുടങ്ങിയത്‌. സംഘടനയിലേക്ക്‌ ഇല്ലെന്നു ദിലീപ്‌ പറഞ്ഞതോടെ ഭാരവാഹികള്‍ക്ക്‌ തല്‍ക്കാലം ആശ്വസിക്കാമെങ്കിലും നാലുവനിതകളുടെ രാജിയും മൂന്നു വനിതകളുടെ കത്തും അമ്മയെ വന്‍പ്രതിസന്ധിയിലാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends