Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ലെന്ന രൂക്ഷവിമര്‍ശനം നടത്തിയ ആഷിഖ് അബുവിനെതിരെ നടപടിയില്ലെന്ന് ഫെഫ്ക 

29 JUNE 2018 03:18 PM IST
മലയാളി വാര്‍ത്ത

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെതിരെ അതിരൂക്ഷവിമര്‍ശനം ഉന്നയിച്ച സംവിധായകന്‍ ആഷിഖ് അബുവിനെതിരെ നടപടിയില്ല. ആഷിഖിനെ സംഘടനയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടില്ലെന്ന് ബി.ഉണ്ണികൃഷ്ണനും ഡയറക്‌ടേഴ്‌സ് യൂണിയന്‍ നേതാവുമായ രഞ്ജിപണിക്കരും മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തിന്റെ നിലപാടുകളെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുകയും സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്ന ഫെഫ്ക പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്നത്. ആഷിഖ് അബുവും അന്‍വര്‍ റഷീദും അമല്‍നീരദും അടക്കമുള്ള ഒരു സംഘം യുവസംവിധായകര്‍ക്ക് ഫെഫ്കയുടെ പല തീരുമാനങ്ങളിലും കടുത്ത വിയോജിപ്പാണുള്ളത്. 

ആഷിഖിനെ പുറത്താക്കില്ലെന്നും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ഫെഫ്കയുടെ വേദി തുറന്നിട്ടിരിക്കുകയാണെന്നും രഞ്ജി പണിക്കര്‍ അറിയിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ലെന്ന ആഷിഖിന്റെ വിമര്‍ശനം താനും ആഷിഖും പറഞ്ഞ് തീര്‍ത്തുകൊള്ളാമെന്ന് ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായി രണ്ടരമണിക്കൂറിനുള്ളില്‍ ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്ന് പുറത്താക്കിയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതിന് ശേഷം ചേര്‍ന്ന മൂന്ന് യോഗങ്ങളിലും അതിന് മുമ്പും ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമാണ് സംഘടന നിലനിന്നിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും. നിരപരാധിത്വം തെളിയാതെ ദിലീപിനെ തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി.

നടിമാര്‍ രാജിവെച്ച സംഭവങ്ങളടക്കമുള്ള കാര്യങ്ങള്‍ അമ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും മാധ്യമങ്ങളുടെ മീഡിയേഷന്‍ ആവശ്യമില്ലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ പകര്‍പ്പവകാശത്തിന്റെ പണം നടന്‍ പ്രകാശ് രാജില്‍ നിന്ന് വാങ്ങിനല്‍കുന്നതിന് ഫെഫ്ക കമ്മിഷന്‍ വാങ്ങിയെന്നും ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ സംഭവങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും ഒരു അഭിമുഖത്തില്‍ ആഷിഖ് അബു പറഞ്ഞു. അതിന് വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും ആഷിഖിന് കാര്യങ്ങള്‍ വിശദീകരിക്കാമെന്നും പുറത്താക്കുമെന്നുള്ള പ്രചരണം ശരിയല്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. സംഘടനയുടെ നിയമാവലിയനുസരിച്ചേ കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (22 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (40 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (49 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends